Latest News

100 കോടി ക്ലബില്‍ ഇടം ഉറപ്പാക്കി ദൃശ്യം 2;വര്‍ഷങ്ങള്‍ക്ക് ശേഷം മറാത്ത മന്ദിറിലും ഹൗസ് ഫുള്‍ ഷോകള്‍;  ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേയുടെ വഴിയെ ചരിത്രം മാറ്റി കുറിച്ച് അജയ് ദേവ്ഗണ്‍ ചിത്രം

Malayalilife
 100 കോടി ക്ലബില്‍ ഇടം ഉറപ്പാക്കി ദൃശ്യം 2;വര്‍ഷങ്ങള്‍ക്ക് ശേഷം മറാത്ത മന്ദിറിലും ഹൗസ് ഫുള്‍ ഷോകള്‍;  ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേയുടെ വഴിയെ ചരിത്രം മാറ്റി കുറിച്ച് അജയ് ദേവ്ഗണ്‍ ചിത്രം

അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 വിന് ബോക്സ് ഓഫീസില്‍ മികച്ച സ്വീകരണം ലഭിച്ചത് ബോളിവുഡിലെ  സിനിമ വ്യവസായത്തിന് ആശ്വാസമായിരിക്കുകയാണ്.  ദൃശ്യം രണ്ടാം ഭാഗം 86 കോടിയുടെ ബോക്സ് ഓഫീസ് വിജയവുമായി മുന്നേറുകയാണ്.റിലീസ് ചെയ്ത് നാല് ദിവസത്തിനുളളില്‍ 75 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ഒരാഴ്ചക്കുളളില്‍ 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് പ്രതീക്ഷ.

മോഹന്‍ലാല്‍ നായകനായി ഇതേപേരില്‍ 2021ല്‍ പുറത്തിറങ്ങിയ മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'ദൃശ്യം 2'. ഈ ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോള്‍ 5 ദിവസം പിന്നിട്ടു.  റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ഇതുവരെ ബജറ്റില്‍ കൂടുതല്‍ വരുമാനം നേടിയിട്ടുണ്ട്. ചിത്രം 100  കോടി ക്ലബില്‍ ഇടം നേടുമെന്ന കാര്യം ഉറപ്പായി. 

മുംബെയിലെ പ്രധാന തിയറ്ററുകളായ മറാത്ത മന്ദിര്‍, ഗെയ്റ്റി ഗാലക്സി എന്നിവടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗസ് ഫുള്‍ ഷോകള്‍ ലഭിക്കുന്നത് ദൃശ്യം 2 വില്‍ ആണെന്ന് ഫിലിം എക്സിബിറ്ററും മുന്‍ നിര്‍മാതാവുമായ മനോജ് ദേശായി പറഞ്ഞു.ഗെയ്റ്റി ഗാലക്സി തിയേറ്ററില്‍ 1000 പേരെയും മറാത്ത മന്ദറില്‍ 1200 പേരെയും ഉള്‍ക്കൊളളാന്‍ കഴിയുമെന്നും ഞായറാഴ്ചയിലുളള ഷോയുടെ എല്ലാ ടിക്കറ്റുകളും വിറ്റു തീര്‍ന്നുവെന്നും മനോജ് ദേശായി പറഞ്ഞു.

ചിത്രംഹൗസ് ഫുളളായി ഓടിയപ്പോള്‍ നീണ്ട 25 വര്‍ഷമായി മറാത്ത മന്ദിര്‍ കൊണ്ടുനടന്ന ചരിത്രമാണ് വഴി മാറിയിരിക്കുകയാണ്്. കം.... ഫോള്‍ ഇന്‍ ലവ് എന്ന ടാഗ് ലൈനോടെ 1995 ല്‍ റിലീസായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കേ എന്ന ചിത്രമാണ് തുടര്‍ച്ചയായി 25 വര്‍ഷം മറാത്ത മന്ദിറില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ. ദൃശ്യം 2 ഇപ്പോഴിതാ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

മുംബൈയിലെ മറാത്ത മന്ദിര്‍ മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന സിനിമ തിയറ്ററാണ് മറാത്ത മന്ദിര്‍. 1958 ഒക്ടോബര്‍ 16 ന് തുറന്ന തിയറ്ററില്‍ 1200 സീറ്റുകളാണ് ഉളളത്. 1960 കളിലും 1970 കളിലും ആഡംബര ചലച്ചിത്ര ലോഞ്ചുകള്‍ക്ക് പേരുകേട്ട തിയേറ്ററാണ് മറാത്ത മന്ദിര്‍.  ഇപ്പോഴിതാ ദൃശ്യം 2 പുതിയ ചരിത്രം നല്‍കിയിരിക്കുയാണ് തിയേറ്ററിന്.

Drishyam 2 Box Office Success Soaks ‘

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES