Latest News

സ്റ്റീഫന്‍ നെടുമ്പള്ളിയും സംഘവും കേരളത്തില്‍; എമ്പുരാന്‍ ചിത്രീകരണം സ്വന്തം തട്ടകത്തിലെത്തിയ സന്തോഷം പങ്ക് വച്ച് പൃഥ്വിരാജ്              

Malayalilife
topbanner
സ്റ്റീഫന്‍ നെടുമ്പള്ളിയും സംഘവും കേരളത്തില്‍; എമ്പുരാന്‍ ചിത്രീകരണം സ്വന്തം തട്ടകത്തിലെത്തിയ സന്തോഷം പങ്ക് വച്ച് പൃഥ്വിരാജ്               

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും പ്രേക്ഷകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ എമ്പുരാന്റെ അടുത്ത ലൊക്കേഷന്‍ കേരളത്തിലാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. എല്‍ടുഇ, എമ്പുരാന്‍ എന്നീ ഹാഷ് ടാ?ഗുകള്‍ക്കൊപ്പം ലൊക്കേഷനില്‍നിന്നുള്ള തന്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നതെന്നത്. ഇതിന്റെ ഭാഗമായി ചിത്രീകരണവും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വേഗത്തിലാക്കാനാണ് എമ്പുരാന്‍ ടീമിന്റെ നീക്കം എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാക്കും.

Empuraan shoot in kerala

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES