മലയാളത്തിന്റെ ലാളിത്യമുള്ള നടനാണ് മോഹൻലാൽ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തിട്ടുണ്ട് താരം. എന്നാൽ ഇപ്പോൾ നടൻ മോഹൻലാലിനെ അപമാനിച്ചിരിക്കുകയാണ് ഫ്ളവേഴ്സ് ടിവി. ഇന്നലെ രാത്രിയിലെ സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് മോഹൻലാലിനെ നീചമായ രീതിയിൽ ചാനൽ അപമാനിച്ചത്. മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. എന്നാൽ മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്‌കിറ്റ് ചെയ്തത് മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ലഎന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്‌തു. അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിളുടെ അറിയിക്കുകയും ചെയ്‌തു.
ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ എതിർപ്പ് മനസ്സിലാക്കി ഫ്‌ളവേഴ്‌സ് ടി വി ഒടുവിൽ മാപ്പും പറഞ്ഞതിന് പിന്നാലെ വീഡിയോ പിൻവലിക്കുകയും ചെയ്തു.
'ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം' എന്ന് മോഹൻലാൽ ഫാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തു.