ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസ്; ഒടുവില്‍ സസ്പെന്‍സ് പൊളിച്ച് ഉണ്ണി മുകുന്ദന്‍

Malayalilife
 ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസ്; ഒടുവില്‍ സസ്പെന്‍സ് പൊളിച്ച് ഉണ്ണി മുകുന്ദന്‍

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ അന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. 

ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണ്. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക. 

സ്‌കന്ദ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു. 

മോഹന്‍ലാലിന്റെ വീട്ടിലെ സ്‌കൂട്ടറില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ നടന്‍ ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രം വൈറലായതോടെ ഇരുവരും ഒന്നിക്കുന്നുവെന്ന് തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 'സ്‌പെഷ്യലായ ഒന്ന് വരുന്നു, കാത്തിരിക്കു' എന്ന കുറിപ്പോടെയായിരുന്നു ഉണ്ണി ചിത്രങ്ങള്‍ പങ്കുവച്ചത്.

Get Set Baby is set for release by Aashirvad Cinemas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES