Latest News

പ്രണയവും വിരഹവും കോര്‍ത്തിണക്കി ഹാല്‍; ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തി

Malayalilife
പ്രണയവും വിരഹവും കോര്‍ത്തിണക്കി ഹാല്‍; ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തി

ഷെയ്ന്‍ നിഗമിനെ  നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ഷെയ്ന്‍ നിഗമിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. 'ലിറ്റില്‍ ഹാര്‍ട്ട്‌സ്' ചിത്രത്തിന് ശേഷം ഷെയ്ന്‍ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാല്‍'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹാലിന്റെ രചന നിര്‍വഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി.

ക്യാമറ: രവി ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ഷന്‍: പ്രശാന്ത് മാധവ്, എഡിറ്റര്‍: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്റഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ., മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ്: സിനിമാസ്‌കോപ്പ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, സ്റ്റില്‍സ് : എസ്.ബി.കെ. ഷുഹൈബ്, പി.ആര്‍.ഒ.: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്.

Haal Official Teaser Shane Nigam Veeraa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES