Latest News

ഹന്‍സിക മോട്വാനിയെ താലി ചാര്‍ത്തുന്നത് ദീര്‍ഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ കതൂരി; വിവാഹം വിവാഹം ഡിസംബര്‍ നാലിന് ജയ്പൂരില്‍; രാജകീയ രീതിയിലുള്ള വിവാഹത്തിന് വേദിയാകുന്നത് 450 വര്‍ഷം പഴക്കമുള്ള കൊട്ടാരം

Malayalilife
 ഹന്‍സിക മോട്വാനിയെ താലി ചാര്‍ത്തുന്നത് ദീര്‍ഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ കതൂരി; വിവാഹം വിവാഹം ഡിസംബര്‍ നാലിന് ജയ്പൂരില്‍; രാജകീയ രീതിയിലുള്ള വിവാഹത്തിന് വേദിയാകുന്നത് 450 വര്‍ഷം പഴക്കമുള്ള കൊട്ടാരം

തെന്നിന്ത്യന്‍ താരം ഹന്‍സിക മോട് വാനിയുടെ വിവാഹിതയാവുന്ന എന്നുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു.ഈ വര്‍ഷം ഡിസംബര്‍ നാലിന് ജയ്പൂരില്‍ വെച്ചാകും വിവാഹമെന്ന് മാത്രമാണ് അന്ന് പുറത്ത് വന്നത്. ഇപ്പോള്‍ വരനെക്കുറിച്ചുള്ള വിവരമടക്കം പുറത്ത് വന്നിരിക്കുകയാണ്.ഈ വരുന്ന ഡിസംബര്‍ നാലിന് തന്റെ ബിസിനസ് പങ്കാളിയെയാണ് താരം വിവാഹം ചെയ്യാന്‍ പോവുന്നത്. 

തന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈല്‍ കതൂരിയയാണ് ഹന്‍സിക മോട്വാനിയുടെ വരന്‍. സിനിമയില്‍ നിന്ന് ഇടവേള എടുത്ത സമയത്താണ് പ്രണയത്തിലായതെന്നാണ് വിവരം. 2020 മുതല്‍ ഇരുവരും ഒന്നിച്ച് ബിസിനസ് ചെയ്യുകയാണ്.സൊഹൈല്‍ കതൂരിയയും ഹന്‍സികയും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നുണ്ട്. 

ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെയാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. ഇരുവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാവും ചടങ്ങുകള്‍ നടക്കുക.വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണ്.തികച്ചും രാജകീയമായാണ് ഹന്‍സികയുടെ വിവാഹം നടക്കുക.കൊട്ടാരത്തില്‍ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. 

ബാലതാരമായി ഹിന്ദിയില്‍ സിനിമയില്‍ എത്തിയ താരമാണ് ഹന്‍സിക മോട്വാനി. എന്നാല്‍ താരം കൂടുതല്‍ തിളങ്ങിയത് തമിഴിലും തെലുങ്കിലുമായിരുന്നു. അല്ലു അര്‍ജുന്റെ കൂടെ ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹന്‍സിക സിനിമ രംഗത്ത് സജീവമായത്. ഹിമേഷ് രേഷാമിയ നായികനായി ആപ്ക സുരൂര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് ഹന്‍സിക മോട്വാനി കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയത്.തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹന്‍സിക സജീവമായി മാറുകയായിരുന്നുജൂലൈയില്‍ ഹന്‍സിക 50ാമത് സിനിമയായ 'മഹാ'യുടെ റിലീസ് ചെയ്തിരുന്നു.

Hansika Motwani to get married to her business partner

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES