വിഷ്ണു മഞ്ചു നായകനായി എത്തുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ 'കണ്ണപ്പ'യുടെ നിര്‍ണായക രം?ഗങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കാണാതായെന്ന് വിവരം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ ഫിലിം നഗര്‍ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നായകനായ വിഷ്ണു മഞ്ചുവിന്റെ ഓഫീസ് ജീവനക്കാരനായ രഘു, ചരിത എന്ന യുവതിക്കുമെതിരെയാണ് കേസ്. ഇരുവരെയും കാണാനില്ലെന്നും റിപ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്.
മുംബൈയില്‍ നിന്ന് സിനിമയുടെ വിഎഫ്എക്‌സ് അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോര്‍ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയര്‍ വഴി അയച്ചിരുന്നു. ഈ ഹാര്‍ഡ് ഡ്രൈവ് ഓഫീസ് ബോയ് ആ രഘു കൈ പറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിജയ് കുമാര്‍ പരാതി നല്‍കി, നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.
മറ്റു വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നേരത്തെ സിനിമയിലെ പ്രഭാസിന്റെ ലുക്കും ഔദ്യോഗികമായി പുറത്തു വിടുന്നതിന് മുന്നേ ചോര്‍ന്നിരുന്നു. ഇതും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്.
മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് കുമാര്‍ സിംഗിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയതെന്നാണ് സൂചന.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രഹണം- ഷെല്‍ഡണ്‍ ചാവു, സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്‍ വിജയകുമാര്‍, ആക്ഷന്‍- കെച്ച കേമ്പഖടെ