Latest News

നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു; വിദ്യാസാഗറിന്റെ വേർപാടിൽ തനിച്ചായി മീനയും മകളും

Malayalilife
നടി മീനയുടെ ഭര്‍ത്താവ്  അന്തരിച്ചു; വിദ്യാസാഗറിന്റെ വേർപാടിൽ തനിച്ചായി മീനയും മകളും

തെന്നിന്ത്യന്‍ താരം നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വരികയായിരുന്നു. ശ്വാസകോശത്തിന് ഉണ്ടായ അണുബാധയാണ് മരണ കാരണമായി മാറിയത്.

 കുറച്ച് വര്‍ഷങ്ങളായി വിദ്യാസാഗര്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടി വരികയായിരുന്നു. ഇതിനിടെയായിരുന്നു കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.  ശ്വാസകോശം മാറ്റി വയ്ക്കുകയല്ലാതെ മറ്റ് പ്രതിവിധികള്‍ അണുബാധ രൂക്ഷമായതോടെ ഇല്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു വിദ്യാസാഗറിന്റെ  ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാവുകയായിരുന്നു.

 2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതര്‍ ആയത്. ബംഗളൂരുവില്‍ സോഫ്‌റ്റ്വെയര്‍ രംഗത്ത് വ്യവസായിയായിരുന്നു വിദ്യാസാഗര്‍. ഇരുവര്‍ക്കും ഒരു മകളുണ്ട്. മകള്‍ നൈനികയും അഭിനയ രംഗത്ത് സജീവമാണ്.

Read more topics: # Actress meena ,# husband passed away
Actress meena husband passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES