Latest News

കൊറോണ വൈറസ് ബാധയെ തുടർന്ന് വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

Malayalilife
കൊറോണ വൈറസ് ബാധയെ തുടർന്ന് വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു

കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61 ) അന്തരിച്ചു. താൻ കൊറോണ ബാധിതനാണ് എന്ന് ആരാധകരെ അറിയിച്ച് ശേഷമാണ് അദ്ദേഹം  കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ജോ ഡിഫിയുടെ മരണ വാർത്ത പുറത്ത് വിട്ടത്. വൈറസ് ബാധിതനായതോടെ തനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം  പൊതുജനങ്ങൾ  ജാഗ്രത  പുലർത്തണം എന്നും അറിയിച്ചിരുന്നു.

 ​ഗ്രാമി അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളാണ് . ഒക്ല​ഹോമ സ്വദേശിയായ ഡിഫിയെ തേടി എത്തിയിരുന്നത്. ഒരു നാടോടി   പാട്ടുകാരനായിട്ടാണ് അദ്ദേഹം തന്റെ സംഗീത ജീവിതത്തിന് ആരംഭം കുറിച്ചിരുന്നത്.എന്നാൽ ഡിഫിയുടെ ജീവിതം പോപ്പ് സം​ഗീതത്തിലെ ഹിറ്റ്ചാര്‍ട്ടിലെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.  ഡിഫിയുടെ ആദ്യ ആൽബമായ എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് 1990ലാണ് പുറത്തിറങ്ങിയത്. 

എന്നാൽ ഈ ആൽബത്തിലെ  ഗാനങ്ങൾ അദ്ദേഹത്തിന്റെ എക്കാലത്തെയും   ഹിറ്റുകളായി മാറുകയായിരുന്നു.പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ്‌ (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയ ഗാനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഡിഫിയുടെ പേരില്‍ പതിമൂന്ന് ആൽബങ്ങളാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. 


 

American musician Joe Diffie has died of corona virus

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES