കന്നഡ ഹാസ്യ താരം ബുളളറ്റ് പ്രകാശ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചെകിത്സയിൽ കഴിയവേയാണ് താരത്തിന്റെ അന്ത്യം. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രയിൽ അസുഖത്തെ തുടർന്ൻ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. സാന്‍ഡല്‍വുഡില്‍ 300ല്‍ അധികം ചിത്രങ്ങളിലും ബുളളറ്റ് പ്രകാശ് അഭിനയിച്ചിരുന്നു. അടുത്തിടെ 35 കിലോയോളം ശരീര ഭാരം താരം കുറയ്ക്കുകയും ഇത് പല വിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്‌തു.
കരളിലെ അണുബാധയെ തുടര്‍ന്ന് താരത്തെ വെന്റിലേറ്ററിലേക്ക് ആക്കുകയായിരുന്നു.അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ രക്ഷപ്പെടാന്‍ വളരെ കുറച്ച് സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്ന് അറിയിക്കുകയും ചെയ്തു. കന്നഡത്തില്‍ ധ്രുവ എന്ന ചിത്രത്തിലൂടെയാണ് ബുളളറ്റ് പ്രകാശ് അഭിനയ ജീവിതത്തിൽ തുടക്കം കുറിച്ചത്. 325 സിനിമകളില്‍ ചിനിമകളിൽ ഭാഗമായ താരം കന്നഡത്തിന് പുറമെ തമിഴിലും മറ്റ് ഭാഷകളിലും വേഷമിട്ടിരുന്നു. നടന് ബുളളറ്റ് എന്ന പേര് ചാർത്തപ്പെട്ടത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കാറുളളത് കൊണ്ടായിരുന്നു.
രാഷ്ട്രീയത്തിലും 2015ല്‍ സജീവമായിരുന്നു. ബുളളറ്റ് പ്രകാശ് അംഗമായിരുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയിലാണ് . കന്നഡത്തില്‍ ജാക്കി, ബോംബൈ മിഠായി, ഭീഷ്മ, മസ്ത് മജാ മാടി തുടങ്ങിയവ താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. കന്നഡ സൂപ്പര്‍ താരങ്ങളായ പുനീത് രാജ്കുമാര്‍, ദര്‍ശന്‍, ശിവരാജ് കുമാര്‍, ഉപേന്ദ്ര, സുദീപ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിരുന്നു. അതോടൊപ്പം സൂമ്പീ എന്ന തുളു ചിത്രത്തിലും താരം ഭാഗമായിരുന്നു .