ആരാധകരുടെ പ്രിയ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു അദ്ദേഹത്തിന്. ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദി ടിവി സീരിയലുകളിലും ഷോകളിലും നിറ സാന്നിധ്യമായിരുന്നു സിദ്ധാര്‍ന്ത്. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള അകാല മരണത്തെ ഞെട്ടലോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. താരത്തിന്റെ വേര്‍പാട് ഉള്‍ക്കൊളളാന്‍ കഴിയാതെ നില്‍ക്കുകയാണ് സഹതാരങ്ങളും.
നടനും മുന്‍ ക്രിക്കറ്റ് താരവുമായ സലില്‍ അങ്കോളയാണ് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ മരണ വിവരം അറിയിക്കുന്നത്. ഗോണ്‍ ടൂ സൂണ്‍, റസ്റ്റ് ഇന്‍ പീസ് മൈ ഫ്രണ്ട്, നോ വേര്‍ഡ് ടു എക്‌സ്പ്രസ് മൈ സെല്‍ഫ് എന്നാണ് സലില്‍ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുറിച്ചത്. മംമ്താ ആന്‍ഡ് ഖുസും എന്ന ടെലിവിഷന്‍ ഷോയിലൂടെ ആണ് സിദ്ധാന്ത് പ്രേക്ഷകരുടെ പ്രിയ താരമായി മാറുന്നത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. പിന്നീട് ഇത് മാറ്റി സിദ്ധാന്ത് എന്ന നാമം സ്വീകരിക്കുകയായിരുന്നു. 2001 ല്‍ ഖുസും ടെലിവിഷന്‍ ഷോയിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് വിവിധ നിലകളില്‍ തിളങ്ങിയ അദ്ദേഹം ജനകീയ പരിപാടികളിലൂടെയാണ് കൂടുതല്‍ പ്രേക്ഷക പ്രീതി നേടുന്നത്. കണ്‍ട്രോള്‍ റും, കൃഷ്ണ അര്‍ജുന്‍, വിരുദ്ധ, സൂര്യ പുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയ പരിപാടികളാണ് അദ്ദേഹത്തെ കൂടുതല്‍ ജനപ്രീതിയുളള നടനാക്കി മാറ്റിയത്. സിദ്ദി ദില്‍ മാനേ നാ എന്ന ഷോയിലാണ് സിദ്ധാന്ത് അവസാനമായി എത്തിയത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും സിദ്ധാന്ത് പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 2015 ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. തുടര്‍്ന്ന് 2017 ല്‍ അദ്ദേഹം മോഡലും ഫാഷന്‍ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ വിവാഹം കഴിച്ചു. സിനിമാ നിര്‍മാതാവ് അനു രഞ്ജന്‍, ടി വി താരങ്ങളായ ജയ് ഭാനുശാലി, കിഷ്വര്‍ മെര്‍ച്ചന്റ് തുടങ്ങിയവര്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു.
കന്നട താരമായ പുനിത് രാജ്കുമാര്‍ അദ്ദേഹത്തിന്റെ 46-ാം വയസില്‍ മരണമടഞ്ഞതും 40-ാം വയസ്സില്‍ ബോളിവൂഡ് സീരിയല്‍ നടനായ സിദ്ധാര്‍ഥ് ശുക്ല , 41 -ാം വയസില്‍ നടന്‍ ദീപേഷ് ഭാന്‍ എന്നിവര്‍ മരണത്തിലേക്കെത്തിയത് അമിത വ്യായാമം കാരണമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കവെയാണ് മറ്റൊരു താരം കൂടി സമാന സാഹചര്യത്തില്‍ യാത്രയായത്. 2001 മുതല്‍ ടെലിവിഷന്‍ രംഗത്ത് നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. 2007 ല്‍ ഇന്ത്യന്‍ ടെലി അവാര്‍ഡ് കരസ്ഥമാക്കി. 2022 ല്‍ അദ്ദേഹം സിദ്ദി ദില്‍ മാനേ നാ, കണ്‍ട്രോള്‍ റൂം എന്നീ പരിപാടികളില്‍ അദ്ദേഹം ഉണ്ടായിരുന്നു.