നടന്‍ മഹേഷ് ആനന്ദിനെ മുംബൈ അന്ധേരി വെര്‍സോവയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ബോളിവുഡിനെയാകെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ, തൊണ്ണൂറുകളില്‍ ബി. ടൗണിലെ സ്ഥിരം സാന്നിധ്യമായിരുന്ന മഹേഷിന്റെ മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയിലായിരുന്നു.മരണകാരണം അറിവായിട്ടില്ല. പ്രിയദര്‍ശന്‍ ചിത്രം അഭിമന്യുവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ പ്രതിനായകനാണ് മഹേഷ്
ഇന്ന് പുലര്‍ച്ചെയാണ് മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസാിരുന്നെന്ന് പൊലസാ് പറയുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി വീട്ടില്‍ തനിച്ചായിരുന്നു മഹേഷ് താമസം. മൃതദേഹത്തിനരികില്‍ നിന്നായി പൊലീസ് ആത്മഹ്യകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അഴുകിയ നിലയിലാണ് ഫ്‌ളാറ്റിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്. വിവാഹിതനാണെങ്കിലും ഭാര്യ മോസ്‌കോയില്‍ സെറ്റില്‍ഡാണ്.
നായകനോളം സുന്ദരനായ വില്ലനായിരുന്നു മഹേഷ് ആനന്ദ്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായി ശ്രദ്ധേയമായ ചിത്രങ്ങളില്‍ മഹേഷ് വേഷമിട്ടു. എന്നാല്‍ മലയാളി മഹേഷിനെ തിരിച്ചറിയുക മോഹന്‍ലാല്‍ നായകനായ 'അഭിമന്യു'വിലൂടെയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഹേഷിന്റെ വില്ലന്‍ വേഷം അക്കാലത്ത് ഏറെ പുതുമയുള്ളതും വ്യത്യസ്തവുമായിരുന്നു.
ഷെഹന്‍ഷാ, കൂലി നമ്പര്‍ 1, സ്വരാഗ്, കുരുക്ഷേത്ര, വിജേത, മജ്ബൂര്‍ തുടങ്ങിയവയാണ് മഹേഷിന്റെ പ്രധാന ചിത്രങ്ങള്‍. തമിഴില്‍ രജനീകാന്തിന്റെ 'വീര'യിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദയുടെ 'രംഗീല രാജ'യാണ് മഹേഷിന്റെ അവസാന ചിത്രം.
ഹിന്ദി. തമിഴ്, തെലുങ്ക്, മലയാളം ഉള്‍പ്പെട ഭാഷകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയ നടനാണ് മഹേശ് ആനന്ദ്., ഏറെക്കാലമായി സിനിമയില്‍ നിന്നു വിട്ടു നിന്ന 57കാരനായ മഹേഷ് ഒരു നല്ല തിരിച്ചു വരവിനായി എക്കാലവും കൊതിച്ചിരുന്നു. അങ്ങനെയൊരു മടങ്ങി വരവായിരുന്നു 'രംഗീല രാജ'. എന്നാല്‍ തുടര്‍ അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ മഹേഷ് പോയി.
സിനിമാലോകത്തു നിന്ന് തഴയപ്പെട്ടതോടെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്താണെന്ന് മഹേഷ് ആനന്ദ് വെളിപ്പെടുത്തിയിരുന്നു.ഭാര്യ മോസ്‌കോയില്‍ ആയതിന് ശേഷം വെര്‍സോവയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മഹേഷിന്റെ താമസം. മഹേഷ് ആനന്ദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.