ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാനില്ല..! എനിക്ക് ഡിവോഴ്സ് ഇഷ്ടമല്ല; ഉടന്‍ കല്യാണം വേണ്ടെന്ന്് നമിതാ പ്രമോദ്

Malayalilife
topbanner
ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാനില്ല..! എനിക്ക് ഡിവോഴ്സ് ഇഷ്ടമല്ല; ഉടന്‍ കല്യാണം വേണ്ടെന്ന്് നമിതാ പ്രമോദ്

കുട്ടികാലം മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നമിത പ്രമോദ്. 22 വയസിനുള്ളില്‍ തന്നെ ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മുന്‍നിര നടന്‍മാരുടെ എല്ലാം നായികയായി നമിത അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ കാണുന്നത് കൊണ്ടാകാം നമിത ഇതുവരെ കല്യാണം കഴിക്കുന്നില്ലേയെന്നാണ് പതിവായി ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ തന്റെ വിവാഹകാര്യം ഇപ്പോള്‍ നടി വെളിപ്പെടുത്തിയിരിക്കുകയാണ്

വിവാഹകാര്യത്തില്‍ ശക്തമായ നിലപാടാണ് താരത്തിനുള്ളത്. പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് ഭര്‍ത്താവിനെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നാണ് താരം പറയുന്നത്. വിവാഹത്തിന് ഇപ്പോള്‍ താല്‍പര്യമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും നടി വ്യക്തമാക്കുന്നു. 

വെറുതേ കല്യാണം കഴിക്കുന്നതിന് താല്‍പര്യമില്ലെന്നതാണ് നമിതയുടെ നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ തനിക്ക് വരൂ എന്ന് തോന്നുന്നുള്ളു. ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ എന്നും നടി പറയുന്നു.

ഡിവോഴ്സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫില്‍ വരാന്‍ പാടില്ല എന്ന ആഗ്രഹവും നമിത പറയുന്നു. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം എന്‍ഗേജ്മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ തനിക്ക് ബുദ്ധിമുട്ടാവുമെന്നും നടി പറയുന്നു.

namitha premod about her married

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES