വിവാദങ്ങള്‍ക്കൊടുവില്‍ ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ ട്രൈലെര്‍ പുറത്തിറങ്ങി. സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അനുപമ പരമേശ്വരന്‍, സുരേഷ് ഗോപി എന്നിവരുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും പഞ്ച് ഡയലോഗുകളും കൊണ്ട് സമ്പന്നമായാണ് ട്രൈലെര്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17 വ്യാഴാഴ്ച സിനിമ തിയേറ്ററുകളില്‍ എത്തും
പ്രഖ്യാപനമെത്തിയത് മുതല്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ജെഎസ്‌കെ (ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള). ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംവിധാനം പ്രവീണ്‍ നാരായണനാണ്. ചഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
അനുപമ പരമേശ്വരന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വക്കീല്‍ വേഷത്തിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രം ഒരു കോര്‍ട് റൂം ഡ്രാമയാണ്. അനുപമ പരമേശ്വരന്‍ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും മനസ്സിലാകുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കിരണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് സംജിത് മുഹമ്മദ് നിര്‍വഹിക്കുമ്പോള്‍ സംഗീതം ഒരുക്കിയിരിക്കുന്നത് ഗിരീഷ് നാരായണനാണ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, മീഡിയ കണ്‍സള്‍ട്ടന്റ് വൈശാഖ് വടക്കേവീട് ജിനു അനില്‍കുമാര്‍, വൈശാഖ്, പി ആര്‍ ഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഒറ്റക്കൊമ്പന്‍ ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.