Latest News

'ആ അശ്ലീല സൈറ്റില്‍ എന്റെ ചിത്രവും ഉണ്ടായിരുന്നു, ആ ട്രോമ ഇപ്പോഴും വിട്ടുമാറുന്നില്ല'; കൗമാരകാലത്തെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ജാന്‍വി കപൂര്‍ 

Malayalilife
 'ആ അശ്ലീല സൈറ്റില്‍ എന്റെ ചിത്രവും ഉണ്ടായിരുന്നു, ആ ട്രോമ ഇപ്പോഴും വിട്ടുമാറുന്നില്ല'; കൗമാരകാലത്തെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ജാന്‍വി കപൂര്‍ 

കൗമാരപ്രായത്തില്‍ നേരിടേണ്ടി വന്നവേദനിപ്പിക്കുന്ന ഒരു അനുഭവം പങ്കുവെച്ച് നടി ജാന്‍വി കപൂര്‍. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിച്ചതിനെക്കുറിച്ചാണ് ജാന്‍വി വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദുരനുഭവം തന്നെ വേട്ടയാടുന്നുണ്ടെന്നും അതില്‍ നിന്നും പൂര്‍ണ്ണമായി മുക്തയാകാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും താരം പറഞ്ഞു. 

 സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അസ്വസ്ഥപ്പെടുത്തുന്ന ആ സംഭവം ഉണ്ടായതെന്ന് ജാന്‍വി ഓര്‍ക്കുന്നു. 'അതൊരു ഡീപ് ഫേക്ക് ആണോ എന്ന് എനിക്കറിയില്ല, പക്ഷേ സമാനമായ ഒന്നായിരുന്നു. അശ്ലീല വെബ്‌സൈറ്റിലാണ് എന്റെ ചിത്രം കണ്ടത്. സ്‌കൂളിലെ ഐടി ക്ലാസിനിടെ ചില ആണ്‍കുട്ടികള്‍ അത്തരം സൈറ്റുകളില്‍ കയറാറുണ്ടായിരുന്നു. അതിലൊന്നിലായിരുന്നു എന്റെ ചിത്രം. തികച്ചും അസാധാരണവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അനുഭവമായിരുന്നു അത്,' ജാന്‍വി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ധാര്‍മ്മികത എന്നൊന്നില്ലെന്ന് ഈ അനുഭവം തന്നെ പഠിപ്പിച്ചുവെന്ന് ജാന്‍വി പറയുന്നു. 'ഒരു ഘട്ടത്തില്‍ നമ്മുടെ ജീവിതത്തിന് നമ്മള്‍ നല്‍കുന്ന വില ഇതാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയി. ആ കാഴ്ചപ്പാട് എന്റെ ചിന്തകളെത്തന്നെ മാറ്റിമറിച്ചു. 

ഇന്നും ആ സംഭവവുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ എഐ ചിത്രങ്ങള്‍ ഔദ്യോഗിക പേജുകളില്‍ പോലും പ്രചരിക്കാറുണ്ട്,' താരം കൂട്ടിച്ചേര്‍ത്തു.  ഇത്തരം വ്യാജ ചിത്രങ്ങള്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയും ജാന്‍വി പങ്കുവെച്ചു. 'ഞാന്‍ ധരിക്കാത്ത വസ്ത്രങ്ങളോ ഞാന്‍ എടുക്കാത്ത പോസുകളോ ആണ് എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇത് ആളുകള്‍ എന്നെ കാണുന്ന രീതിയെ സ്വാധീനിക്കും.

ഭാവിയില്‍ ഏതെങ്കിലും സംവിധായകനോട് ഒരു വസ്ത്രം ധരിക്കാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞാല്‍, അവര്‍ ഈ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയേക്കാം. 'നീ ഇത് നേരത്തെ ചെയ്തിട്ടുണ്ടല്ലോ' എന്ന് അവര്‍ ചോദിച്ചേക്കാം. അവര്‍ അത് നേരിട്ട് ചോദിച്ചില്ലെങ്കില്‍ പോലും ഉള്ളില്‍ അങ്ങനെ ചിന്തിക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ കാരണമാകും,' ജാന്‍വി ആശങ്ക പ്രകടിപ്പിച്ചു.

Janhvi kapoor About morphed images

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES