Latest News

കടത്തനാട്ടെ കളരിയില്‍..'; തയ്യല്‍ മെഷീനിലെ ആദ്യഗാനമെത്തി; ആലാപനം ഗായത്രി സുരേഷ്; ചിത്രം ഓഗസ്റ്റ് ഒന്നിന് 

Malayalilife
 കടത്തനാട്ടെ കളരിയില്‍..'; തയ്യല്‍ മെഷീനിലെ ആദ്യഗാനമെത്തി; ആലാപനം ഗായത്രി സുരേഷ്; ചിത്രം ഓഗസ്റ്റ് ഒന്നിന് 

ഗായത്രി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ തയ്യല്‍ മെഷീനിലെ ആദ്യഗാനം ശ്രദ്ധ നേടുന്നു. 'കടത്തനാട്ടെ കളരിയില്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നായികയായ ഗായത്രി സുരേഷാണ്. കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയന്‍, പ്രേം നായര്‍, ജ്വല്‍ മനീഷ്, പളുങ്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയന്‍ സംവിധാനം ചെയ്യുന്നത്. 

ഗോപ്സ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഗോപിക ഗോപ്സ് ആണ് നിര്‍മിക്കുന്നത്. രതീഷ് പട്ടിമറ്റം ആണ് സഹനിര്‍മാതവ്. രാകേഷ് കൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വഹിക്കുന്നു. ചിത്രം ഓഗസ്റ്റ് ഒന്നിന് തീയേറ്റര്‍ റിലീസായി എത്തും. തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രന്‍, മ്യൂസിക്ക് ദീപക് ജെ.ആര്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ആര്‍ട്ട് മഹേഷ് ശ്രീധര്‍, കോസ്റ്റ്യൂം സുരേഷ് ഫിറ്റ്വെല്‍, സൗണ്ട് മിക്സിങ് ലൂമിനാര്‍ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടര് അനില്‍ പി, വിഎഫ്എക്സ് എസ്ഡിസി, സ്റ്റില്‍സ് വിമല്‍ കോതമംഗലം, പിആര്‍ഒ പി. ശിവപ്രസാദ്, ഡിസൈന്‍സ് സൂരജ് സുരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


 

Kadathanaatte Kalariyil Lyrical Video Thayyal Machine

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES