Latest News

ആസിഫലിയുടെ നായികയാകാന്‍ 20 കിലോ കൂട്ടി പുതുമുഖം; 68-ല്‍ നിന്നും 85-ലേക്കും തിരിച്ചുമുളള ഷിബ്‌ലയുടെ മേക്കോവര്‍ രഹസ്യം

Malayalilife
  ആസിഫലിയുടെ നായികയാകാന്‍  20 കിലോ കൂട്ടി പുതുമുഖം; 68-ല്‍ നിന്നും 85-ലേക്കും തിരിച്ചുമുളള ഷിബ്‌ലയുടെ മേക്കോവര്‍ രഹസ്യം

ഥാപാത്രങ്ങള്‍ക്കു വേണ്ടി താരങ്ങള്‍ ശരീര ഭാരം കൂട്ടുന്നതും കുറയ്ക്കുന്നതുമൊക്ക സാധാരണയാണ്. ബോളിവുഡിലെ പല താരങ്ങളും ശരീരഭാരം കുറയ്ക്കുന്നത് നമ്മള്‍ കാണാറുണ്ട്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എത്ര ബുദ്ധിമുട്ടാനാണ് തയ്യാറാണ്  ഒട്ടു മിക്ക താരങ്ങളും. നായികമാരുടെ കാര്യമാകട്ടെ അനുഷ്‌ക ഷെട്ടി, ഭൂമി പെഡ്നേക്കര്‍ തുടങ്ങിയവരും ശരീരം കൊണ്ട് മാജിക് കാണിച്ചവരാണ്.അത്തരത്തിലെ താരങ്ങളുടെ കൂട്ടത്തിലേക്ക് മലയാളത്തില്‍ നിന്നും ഒരു നായിക കൂടി എത്തിയിരിക്കയാണ്. പുതുമുഖ നായിക കൂടി എത്തിയിരിക്കയാണ്. ഫറ ഷിബ്ല എന്ന പെണ്‍കുട്ടിയാണ് തന്റെ ആദ്യ ചിത്രത്തിന് വേണ്ടി ഭാരം കൂട്ടിയത്.  കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാന്‍ 20 കിലോ ശരീരഭാരമാണ് വര്‍ധിപ്പിച്ചത്.

68 കിലോയില്‍ നിന്നും 85 കിലോയിലേയ്ക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്ലയുടെ മേക്കോവര്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ താരമായിക്കഴിഞ്ഞു. ആറു മാസം കൊണ്ടാണ് താരം 20 കിലോ വര്‍ധിപ്പിച്ചത്. ഡിസംബറില്‍ സിനിമയുടെ ഷൂട്ട് കഴിയുമ്പോള്‍ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്ല  മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കുക എന്നതാണ് നടിയുടെ ലക്ഷ്യം.

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ് ഷിബ്ല. ഇടയ്ക്ക് അവതരണവും ചെയ്യുമായിരുന്നു. തന്റെ സുഹൃത്ത് ആണ് സിനിമയുടെ ഓഡിഷനു വേണ്ടി തന്നെ അയയ്ച്ചതെന്ന് ഷിബ്ല പറയുന്നു. അതിനൊപ്പം അമ്മയും ഭര്‍ത്താവും പിന്തുണ നല്‍കി. വണ്ണമുള്ള സമയത്തും മെലിഞ്ഞ സമയത്തും ആളുകള്‍ നമ്മളെ നോക്കുന്നതിനു ഒരുപാട് വ്യത്യാസമുണ്ടെന്നും ഷിബ്ല പറയുന്നു. നടിയാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും തടിച്ചയാളെയാണ് വേണ്ടതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓഡിഷന് പോയതെന്നും താരം പറയുന്നു. പൊതുവേ തടിക്കുന്ന ശരീരപ്രകൃതിയായതിനാല്‍ ഡയറ്റിങ്ങും സൂംബ ഡാന്‍സുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ഓഡിഷനായി ഫോട്ടോ അയയ്ക്കുമ്പോള്‍ 65 കിലോയായിരുന്നു ശരീരഭാരം. അവിടെ ചെന്നപ്പോള്‍ വന്നിരിക്കുന്നവരെല്ലാം നല്ല തടിയുള്ളവര്‍. പക്ഷേ, കൂട്ടത്തില്‍ ഏറ്റവും തടികുറഞ്ഞ തന്നെയാണ് അവര്‍ തിരഞ്ഞെടുത്തതെന്നും ഷിബ്ല പറയുന്നു. 

കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. അതിനു ശേഷമാണ് ഭാരം കുറയ്ക്കാന്‍ ശ്രമം തുടങ്ങിയത്. തുടര്‍ന്ന് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു സൂബ പരിശീലിച്ചും ഭാരം കുറയ്ക്കുകയാണ്.അവതാരകയായും സഹതാരമായും ശ്രദ്ധനേടിയ ഷിബ്ല ആദ്യമായി പ്രധാനവേഷത്തില്‍ എത്തുന്ന സിനിമയാണ് ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ഷിബ്ല അവതരിപ്പിക്കുന്നത്. വിവാഹശേഷം ഒരു പെണ്‍കുട്ടിയുടെ  ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Kakshi amminipilla movie actress fara shibla makeover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES