ബോക്‌സോഫീസില്‍ താഷന്‍ തകര്‍ന്നടിഞ്ഞു; എന്നാല്‍ ഞങ്ങള്‍ പ്രണയത്തിലായി; സെയ്ഫ് നായകനായ ചിത്രം കരിയര്‍ മാറ്റിയില്ലെങ്കിലും ജീവിതം മനോഹരമാക്കിയ കഥപറഞ്ഞ് കരീന കപൂര്‍

Malayalilife
ബോക്‌സോഫീസില്‍ താഷന്‍ തകര്‍ന്നടിഞ്ഞു; എന്നാല്‍ ഞങ്ങള്‍ പ്രണയത്തിലായി; സെയ്ഫ് നായകനായ ചിത്രം കരിയര്‍ മാറ്റിയില്ലെങ്കിലും ജീവിതം മനോഹരമാക്കിയ കഥപറഞ്ഞ് കരീന കപൂര്‍

രാധകരുടെ പ്രിയതാരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീനയും. ഇവരുടെ മകന്‍ തൈമൂറിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറുളളത്. ടിം എന്നു വിളിക്കുന്ന തൈമൂറിനു പിന്നാലെയാണ് പലപ്പോഴും ക്യാമറക്കണ്ണുകള്‍. കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എത്ര തിരക്കിനിടയിലും തൈമൂറിന്റെ കാര്യങ്ങള്‍ കരീന കൃത്യമായി ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുകയാണ് കരീന. 40ാം വയസിലാണ് കരീന അമ്മയാകുന്നതെന്നത് ഏറെ ശ്രദ്ധനേടുന്നുണ്ട്. സെയ്ഫിനാകട്ടെ 50 വയസാണ് പ്രായം.

2012 ലാണ് സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹിതരായത്. 2017 ഡിസംബറില്‍ ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിച്ചു. സെയ്ഫ് അലിഖാന്റെ രണ്ടാം ഭാര്യയാണ് കരീന. ആദ്യ ഭാര്യ അമൃത സിങ്ങിനെ സെയ്ഫ് വിവാഹം ചെയ്തത് 1991 ലാണ്. 2004ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളും സെയ്ഫിനുണ്ട്. ഇതിന് ശേഷമാണ് കരീനയെ സെയ്ഫ് വിവാഹം ചെയ്തത്. ഇരുകുടുംബാംഗങ്ങളുടേയും സമ്മതപ്രകാരമായിരുന്നു 2012ല്‍ താരവിവാഹം നടന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ കരീനയുടെ പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിാത വര്‍ഷങ്ങള്‍ മുമ്പുളള ഡേറ്റിങ്ങ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. 2008 ലെ ഒരു പ്രണയകാല ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. അവധി അഘോഷത്തിനായി ഏഥന്‍സിലെത്തിയപ്പോഴുള്ള ചിത്രമായിരുന്നു ഇത്. ഞാനും എന്റെ പ്രണയവും എന്ന് അടിക്കുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. കരീനയുടെ ത്രോ ബാക്ക് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അടുത്തിടെയായിരുന്നു താരങ്ങളുടെ വിവാഹ വാര്‍ഷികം. എട്ട് വര്‍ഷത്തെ സന്തോഷകരമായ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി നടി രംഗത്തെത്തിയിരുന്നു. ഒരുകാലത്ത് ബെബൂ എന്ന പെണ്‍കുട്ടിയും സൈഫു എന്ന ആണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇരുവരും സ്പാഗെട്ടിയും വീഞ്ഞും ഇഷ്ടപ്പെട്ടിരുന്നു ... സന്തോഷത്തോടെ ജീവിച്ചു. സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോല്‍ ഇപ്പോള്‍ നിങ്ങള്‍ക്കറിയാം. വിവാഹ വാര്‍ഷികാശംസ നേര്‍ന്ന് കൊണ്ട് നടി കുറിച്ചു. 2008 ല്‍ പുറത്തിറങ്ങിയ താഷന്‍ എന്ന ചിത്രത്തിലൂടെയാണ് കരീനയും സെയ്ഫും പ്രണയത്തിലായത്.. സിനിമ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഇരുവരും പ്രണയത്തിലാവുകയായിരുന്നു. താഷന്‍ കരിയര്‍ മാറ്റിയില്ല, ജീവിതം മനോഹരമാക്കിയെന്ന് കരീന മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താഷന്‍ ജീവിതത്തിലും അഭിനയത്തിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജബ് വി മെറ്റാണ് കരിയറും തഷന്‍ ജീവിതവും മാറ്റിമറിച്ചു. എന്റെ സ്വപ്ന സഖാവിനെ കണ്ടെത്തിയത് തഷന്റെ സെറ്റില്‍ വെച്ചാണ്- കരീന പറഞ്ഞു. 

Kareena kapoor shares her love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES