ഇന്ത്യന് ടെലിവിഷനിൽ തന്നെ ഏറ്റവും കൂടുതൽ വ്യൂവേഴ്‌സുള്ള ടെലിവിഷൻ പരിപാടിയാണ് സ്‌നേഹ ധൂപിയ അവതാരകയായി എത്തുന്ന ബി എഫ് വിത്ത് വോഗ് എന്ന ചാറ്റ് ഷോ.ഒരുപാട് വെളിപ്പെടുത്തലുകളുടെ ഇടം എന്ന നിലക്ക് നേഹ ധുപിയയുടെ ടോക് ഷോ്.ഇത്തവണ വോഗ് എഡിറ്ററായ അനൈറ്റ ഷ്‌റോഫ് അഡ്ജാനിയ നടത്തിയ തുറന്നുപറച്ചിലിലൂടെയാണ് ശ്രദ്ധ നേടുന്നത്.
താരങ്ങളും സെലിബ്രിറ്റികളും അതിഥികളായി എത്തുന്ന ചാറ്റ് ഷോയിൽ പലപ്പോഴും പല രഹസ്യങ്ങളും പരസ്യമാകാറുള്ള വേദിയായി മാറാറുണ്ട്. ജീവിതത്തിൽ സംഭവിച്ച പല രഹസ്യങ്ങളും നിലപാടുകളും താരങ്ങൾ ഈ ഷോയിലൂടെ വെളിപ്പെടുത്താറുണ്ട്. ഇത്തവണ ഷോയിൽ നടി കത്രീന കൈഫും വോഗ് എഡിറ്ററായ അനൈറ്റ ഷ്‌റോഫുമായിരുന്നു അതിഥികളായി എത്തിയത്. കത്രീനയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഒരു സംഭവം അനൈറ്റ ഷോയിലൂടെ വെളിപ്പെടുത്തി. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതാണ് ചർച്ച വിഷയം.
കത്രീന തന്റെ ജീൻസ് എടുത്തതിനാൽ തനിക്ക് ഒരു ദിവസം മുഴുവൻ അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കേണ്ടി വന്നുവെന്നാണ് അനൈറ്റ പറഞ്ഞത്. ടോക് ഷോയുടെ പ്രോമോ വീഡിയോയിൽ ഇത് പറയുന്നുണ്ട്. കത്രീനയ്ക്ക് വേണ്ടിയുള്ള ഔട്ട്ഫിറ്റുമായി അടുത്ത് ചെന്നപ്പോൾ, തന്റെ ജീൻസ് വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ ആ ജീൻസ് അവർക്ക് നൽകണമെന്നും പറയുകയും.
അങ്ങനെ തന്റെ ജീൻസ് കത്രീനയ്ക്ക് നൽകേണ്ടി വന്നെന്നും താൻ തന്റെ അടിവസ്ത്രത്തിൽ ആയിരുന്നു ആ ദിവസം മുഴുവൻ കഴിയേണ്ടി വന്നതെന്നുമാണ് നേഹയോട് അനൈറ്റ വിശദീകരിച്ചത്. അനൈറ്റയ്ക്ക് മറുപടിയായി കത്രീനയും സംസാരിച്ചു. '' ഞാൻ എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന ഒരാളാണ്. ഞാൻ നിങ്ങളെ നോക്കിയപ്പോൾ, ഞാൻ ഷോപ്പ് ചെയ്യുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ ഞാൻ അത് വാങ്ങിക്കുകയായിരുന്നു. '' കത്രീന മറുപടി പറഞ്ഞു.
ബോളിവുഡ് സിനിമയിലെ സൂപ്പർ താരമാണ് നേഹ ധുപിയ. മോഹൻലാൽ നായകനായ മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ ധുപിയ വെള്ളിത്തിരയിലെത്തുന്നത്. ജൂലി, ഷീഷ തുടങ്ങിയ ചിത്രങ്ങളിലെ ഗ്ലാമർ വേഷങ്ങളിലൂടെ നേഹ പിന്നീട് ശ്രദ്ധേയയായി. നേഹയുടെ ശ്രദ്ധേയമായ ടോക് ഷോയാണ് 'ബി.എഫ്.എഫ് വിത്ത് വോഗ്ഗ് '