ഇസക്കുട്ടന്‍ ജനിച്ചത് അടിച്ചുപൊളിച്ച് ചാക്കോച്ചന്റെ വീട്ടുകാര്‍..!! നടന്നത് വമ്പന്‍ ഗെറ്റ് ടുഗെദര്‍..! ചിരിയടക്കാനാകാതെ പ്രിയ.. വീഡിയോ വൈറല്‍.

Malayalilife
 ഇസക്കുട്ടന്‍ ജനിച്ചത് അടിച്ചുപൊളിച്ച് ചാക്കോച്ചന്റെ വീട്ടുകാര്‍..!! നടന്നത് വമ്പന്‍ ഗെറ്റ് ടുഗെദര്‍..! ചിരിയടക്കാനാകാതെ പ്രിയ.. വീഡിയോ വൈറല്‍.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിക്കും അതേ പേരു തന്നെയാണ് ചാക്കോച്ചന്‍ നല്‍കിയത്. അതേസമയം പ്രിയയുടെ ഗര്‍ഭം ചാക്കോച്ചന്‍ രഹസ്യമാക്കി വച്ചെങ്കിലും ബേബി ഷവര്‍ ഉള്‍പെടെയുള്ളവ താരം ആഘോഷിച്ചിരുന്നു. മകന്‍ പിറന്നതിന് പിന്നാലെ വൈകി കിട്ടിയ സന്തോഷം കുഞ്ചാക്കോയും പ്രിയയും ആഘോഷിക്കുകയാണ്. സിനിമയ്ക്ക് അവധി കൊടുത്താണ് കുഞ്ഞു മകനെ കുഞ്ചാക്കോ പരിചരിക്കുന്നത്. 

കുഞ്ഞിന്റെ നൂലുകെട്ട് പേരിടീല്‍ ചടങ്ങുകളും ചാക്കോച്ചനും കുടുംബവും ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ പേരിടീലും നൂലികെട്ടും നടത്തിയത്. ചാക്കോച്ചന്റെ ഫ്‌ളാറ്റ് നിറയെ പൂക്കളാല്‍ അലങ്കരിച്ചിരുന്നു. നിലവിളക്കും നിറപറയുമായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. ഫ്‌ളാറ്റ് അലങ്കരിക്കുന്ന ചാക്കോച്ചന്റെ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ ചടങ്ങില്‍ ഡാന്‍സ് കളിക്കുന്ന വീട്ടിലെ കുട്ടികളുടെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഇസ്സയുടെ ദിവസം വേദി കീഴടക്കിയവര്‍ എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ചാക്കോബോബന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും നാടന്‍ വേഷത്തിലാണ് ചടങ്ങില്‍ ഉളളത്. വീട്ടിലെ ഇവ എന്ന കുഞ്ഞിന്‍െയും ഡാന്‍സ് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോബോബന്‍ തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും തന്നെ ഇസക്കുട്ടനെ കാണാനും ആശീര്‍വദിക്കാനുമെത്തിയിരുന്നു. നിലവിളക്കും നിറപറയുമൊക്കെ വീഡിയോയില്‍ കാണാം.  കുഞ്ചാക്കോയുടെ ഭാര്യ പ്രിയ ചിരിച്ചുകൊണ്ട് തറയില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇക്കുറി മാതൃദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത് ഭാര്യ പ്രിയയുടേയും കുഞ്ഞിന്റെയും ചിത്രമാണ്. കസവ് സാരിയുടുത്ത് മുല്ലപ്പൂവൊക്കെ അണിഞ്ഞ് മകനെയും കയ്യില്‍ വച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന പ്രിയയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ഈ ചിത്രം പേരിടീല്‍ ദിവസം പകര്‍ത്തിയതാണ്. മലയാളികള്‍ക്കിടയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത ചുരുക്കം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് കുഞ്ചാക്കോ ബോബന്‍. നീണ്ട ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ പ്രിയയെ വിവാഹം ചെയ്തിട്ടും ദമ്പതിള്‍ക്ക് കുഞ്ഞുണ്ടാകാന്‍ വൈകിയത് ആരാധരെയും വിഷമിപ്പിച്ചിരുന്നു. അതിനാല്‍ തന്നെയാണ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന് കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കുന്നതും.

 

 
 
 
 
 
 
 
 
 
 
 
 
 

Kunchakoboban gettogether with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES