Latest News

ജോണ്‍പോള്‍ ജോര്‍ജ് സംഗീതസംവിധായകന്‍ കൂടി; 'ആശാനി'ലെ ഇന്ദ്രന്‍സിനായുള്ള ട്രിബ്യുട്ട് ഗാനം പുറത്ത്

Malayalilife
ജോണ്‍പോള്‍ ജോര്‍ജ് സംഗീതസംവിധായകന്‍ കൂടി; 'ആശാനി'ലെ ഇന്ദ്രന്‍സിനായുള്ള ട്രിബ്യുട്ട് ഗാനം പുറത്ത്

ജോണ്‍പോള്‍ ജോര്‍ജ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആശാനി'ലെ ആദ്യഗാനം ''കുഞ്ഞിക്കവിള്‍ മേഘമേ..'' പുറത്ത്! ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിന്റെ ട്രിബ്യുട്ട് ഗാനമായാണ് 'കുഞ്ഞിക്കവിള്‍' ഒരുങ്ങിയിരിക്കുന്നത്.! വിനായക് ശശികുമാരിന്റെ വരികള്‍ക്ക് ജോണ്‍ പോളാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 

നിരവധി സിനിമകളില്‍ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളില്‍ കഥാപാത്രമായി മാറിയ ഇന്ദ്രന്‍സിനായുള്ള ഈ ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. റീത്ത റെക്കോര്‍ഡ്‌സ് എന്ന യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാന്‍'. പ്രേക്ഷകഹൃദയം കവര്‍ന്ന 'ഗപ്പി', 'അമ്പിളി' എന്നീ  ശേഷം ജോണ്‍പോള്‍ ജോര്‍ജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പാതയാകും ജോണ്‍പോള്‍ ജോര്‍ജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേര്‍ന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ആശാന്‍' പൂര്‍ണമായും നര്‍മത്തിന്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്!

ഇന്ദ്രന്‍സിനൊപ്പം ജോമോന്‍ ജ്യോതിര്‍, തമിഴ് യുട്യൂബര്‍ ആയ മദാന്‍ ഗൗരി, ഷോബി തിലകന്‍, അബിന്‍ ബിനോ, കനകം, ബിപിന്‍ പെരുമ്പള്ളി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിന്റെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, അന്നം ജോണ്‍പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

കുഞ്ഞിക്കവിള്‍ മ്യൂസിക് പ്രൊഡക്ഷന്‍ & പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെന്‍ട്രല്‍ പിക്ചേഴ്സാണ് വിതരണം. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് പാര്‍ട്നര്‍. വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്. പി ആര്‍ഓ:ഹെയിന്‍സ്.

Kunjikkavil Meghame Lyrical Aashaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES