എൽ, ദി ഫിനാലെ. അനൗൺസ്മെന്റ് നാളെ വൈകിട്ട് ആറിന്. കാത്തിരിക്കുക'. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും ഫേസ്‌ബുക്ക് പേജുകളിൽ ഇന്നലെ രാവിലെ 10ന് ഒരുമിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ഇത്. വലിയ പ്രതികരണമാണ് ഈ പോസ്റ്റുകൾക്ക് താഴെ ആരാധകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
അത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ളതായിരിക്കുമെന്നാണ് ആരാധകരുടെ കണക്കൂകൂട്ടൽ. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന തരത്തിലുള്ള സൂചനകൾ മുരളിഗോപിയും പൃഥ്വിരാജും നൽകിയിരുന്നു.
എന്നാൽ ആരാധകരുടെ പ്രതീക്ഷ വീണ്ടും ഉയർത്തിക്കൊണ്്'ലൂസിഫറി'ലെ സംഘട്ടന രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ലൂസിഫർ ബിഹൈൻഡ് ദ സീൻ സെഗ്മന്റ് -1' എന്ന പേരിലിറങ്ങിയ വീഡിയോയിൽ സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണ് കാണിക്കുന്നത്.പൃഥ്വിരാജ് കിൽ ബിൽ എന്നെഴുതിയ ടി ഷർട്ട് ധരിച്ച് നിർദ്ദേശങ്ങൾ നൽകുന്ന വീഡിയോ റിലീസായി നിമിഷങ്ങൾക്കകം തന്നെ ആരാധകർ.
പോസ്റ്റിൽ ഒളിപ്പിച്ച സർപ്രൈസ് എന്താണെന്നുള്ള ചർച്ചകൾക്ക് ചൂടേറുന്നതിനിടെയാണ് ചിത്രത്തിന്റെ പിന്നാമ്പുറക്കാഴ്ചകൾ പുറത്തിറക്കി അണിയറപ്രവർത്തകർ ആരാധകരുടെ ആകാംഷ വർധിപ്പിച്ചത്.
200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ മലയാളചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം തന്നെയാവും ആ പ്രഖ്യാപനം എന്നാണ് ഭൂരിഭാഗവും കരുതുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിനെയും മോഹൻലാലിൻെ സ്റ്റീഫൻ നെടുമ്പള്ളിയേയുമൊക്കെ മലയാള സിനിമാ പ്രേക്ഷകർ നെഞ്ചോട് ചേർത്തതാണ്. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹൻലാലും മഞ്ജുവും ഉൾപ്പെടുന്ന വൻ താരനിരകൂടി ചേർന്നപ്പോൾ അതൊരു മെഗാഹിറ്റാവുകയും ചെയ്തു.200 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
