ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സുമായിരുന്നു നടത്തിയത്.മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ വിജയമായിരുന്നു.ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകളാണ് നാളേറെയായി സോഷ്യല്‍ മീഡിയയില്‍.
മുരളി തനിക്ക് എന്നാണോ ഈ ചിത്രത്തിന്റെ ഫുള്‍ ബൗണ്ട് തിരക്കഥ തരുന്നത്, അവിടുന്ന് ആറാം മാസം താന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്. ലൂസിഫറിനേക്കാള്‍ പരിശ്രമം വേണ്ട ചിത്രം ആണ് എമ്പുരാന്‍ എന്നും സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് തനിക്കും മുരളി ഗോപിക്കും വ്യക്തമായ ധാരണ ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.