Latest News

എയ്റ്റീസ് നായികമാരും ഭർത്താക്കന്മാരും; സുന്ദരനും സുന്ദരിയുമായി അമാലും ദുൽഖറും; ഒപ്പം ശ്യാമിലിയും ശാലിനിയും മകളും പ്രഭുവിന്റെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ

Malayalilife
എയ്റ്റീസ് നായികമാരും ഭർത്താക്കന്മാരും; സുന്ദരനും സുന്ദരിയുമായി അമാലും ദുൽഖറും; ഒപ്പം ശ്യാമിലിയും ശാലിനിയും മകളും പ്രഭുവിന്റെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ

കഴിഞ്ഞ ദിവസമായിരുന്നു നടൻ പ്രഭുവിന്റെ മകളുടെ വിവാഹം നടന്നത്. ഇതിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മാർക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകളും ശിവാജി ഗണേശന്റെ കൊച്ചുമകളുമായ ഐശ്വര്യ പ്രഭുവും ഇന്നലെയുള്ള ശുഭ മൂഹൂർത്തത്തിൽ വച്ചാണ് വിവാഹിതരായത്. വെള്ളിയാഴ്ച രാവിലെ ചെന്നൈയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിരുന്നു. രണ്ടാം വിവാഹം ആയിരുന്നുവെങ്കിലും അത്യാഡംബരമായി തന്നെയാണ് കഴിഞ്ഞ ദിവസം ഈ വിവാഹം ഒരുങ്ങിയത്. 

ഇപ്പോൾ ഇതിൽ എത്തിയ മലയാളി താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നടൻ വിശാൽ, ദുൽഖർ സൽമാൻ, ലിസ്സി ലക്ഷ്മി, മണിരത്‌നം, സുഹാസിനി, പൂർണിമ ഭാഗ്യരാജ്, ഭാഗ്യരാജ് എന്നിവരെല്ലാം വിവാഹവേദിയിൽ എത്തിച്ചേർന്നിരുന്നു. താരകൂട്ടായ്മയായ എയ്റ്റീസ് ഗ്യാങ്ങിൽ നിന്നുള്ള ലിസ്സി, സുഹാസിനി, പൂർണിമ ഭാഗ്യരാജ്, ഭാഗ്യരാജ് തുടങ്ങിയ താരങ്ങളും പ്രിയ ചങ്ങാതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നടൻ ദുൽഖർ ഭാര്യ അമാലുമായാണ് ചടങ്ങിന് എത്തിയത്. അതുമാത്രമല്ല, ഈ വിവാഹത്തിൽ പങ്കെടുക്കാൻ ശാലിനിയും ശ്യാമിലും അനുഷ്കയും ഒരുമിച്ച് എത്തിയിരുന്നു. അമ്മയോളം വളർന്ന അനൗഷ്കയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ഐശ്വര്യയും ആദികും ഏറെനാളുകളായി പ്രണയത്തിലാണ്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2009ൽപ്രഭുവിന്റെ ഇളയ സഹോദരി തേൻമൊഴിയുടെ മകനായ കുനാലുമായി ഐശ്വര്യയുടെ വിവാഹം നടന്നിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. അതിനു ശേഷം ഐശ്വര്യ ബേക്കിംഗിലേക്ക് തിരിയുകയായിരുന്നു. ഇന്ന് തന്റെ കേക്ക് നിർമ്മാണ ബിസിനസ്സ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ഐശ്വര്യ. അതേസമയം, അജിത്തിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് അദിക്. അജിത്തിന്റെ 63-ാമത്തെ ചിത്രമാണിത്. 

Malayalam stars came for prabhus daughter marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES