ലോക്ഡൗണ്‍ കാലത്ത് എങ്ങനെ എല്ലാം സമയം ചിലവഴിക്കാം എന്നത് ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. സെലിബ്രിറ്റികളുൾപ്പെടെ ഉള്ളവർ സമയം ചിലവഴിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. അത്തരത്തിൽ ഇപ്പോൾ ഷ്ടഗാനങ്ങള്‍ പാടിയും വീഡിയോ പങ്കുവെച്ചും രംഗത്ത് എത്തിയിരിക്കുകയാണ് മീര നന്ദൻ.തിരക്കുകള്‍ കാരണം കുറേ നാളുകളായി പാട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെന്നും ഇപ്പോള്‍ ധാരാളം സമയമുള്ളതിനാല്‍ പാട്ടു പാടാന്‍ തീരുമാനിച്ചു എന്നുമാണ് മീര ഇപ്പോൾ പറയുന്നത്. ആരാധകര്‍ക്ക് കേള്‍ക്കാന്‍ താത്പര്യമുള്ള പാട്ടുകള്‍ നിര്‍ദ്ദേശിച്ചാല്‍ അത് പാടുമെന്നും മീര ഇൻസ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരു ആരാധകൻ നിർദ്ദേശിച്ച ഒരു ഗാനം ആലപിച്ചിരിക്കുകയാണ് മീര ഇപ്പോൾ.
മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെക്ക് ചുവട് വച്ച താരം ഏതാനും നല്ല കഥാപാത്രങ്ങള്‍ ആസ്വാധകര്‍ക്കായി നല്‍കിയ ശേഷം ദുബായിലേക്ക് പോവുകയും ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍ മലയാളം എഫ്എമ്മിലെ തിരക്കിട്ട ആര്‍ജെയാണ് മീര അറിയപ്പെടുന്നത്. ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ മീര തന്റെ ദുബായ് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.
2017-ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ക്വയിന്‍ എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചിരിക്കുന്നത്.
പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരത്തിന്റെ തീരുമാനം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ദുബായില്‍ റേഡിയോ ജോക്കിയായാണ് താരം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.