മാസങ്ങൾക്ക് മുമ്പ് തുടങ്ങുന്ന ആഘോഷങ്ങളിലൂടെയാണ് പലപ്പോഴും താരാവിഹാങ്ങൾ നടക്കാറുള്ളത്. മാത്രമല്ല താരവിവാഹങ്ങളിൽ പലതും ആഡംബരത്തിന്റെ അവസാന വാക്കായി മാറുന്ന കാഴ്‌ച്ചയും നമ്മൾ കാണാറുണ്ട്. എന്നാൽ ഇപ്പോളിതാ തന്റെ വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്ന നായിഡു.
പോർച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെൽ റെയിസുമായി നടന്ന വിവാഹത്തിന്റെ കാര്യമാണ് വർഷങ്ങൾക്കഴിഞ്ഞ് നടി വെളിപ്പെടുത്തിയത്.വിവാഹം എന്തുകൊണ്ട് രഹസ്യമാക്കി എന്നതിനും മേഘ്‌നക്ക് ഉത്തര നല്കിയിട്ടുണ്ട്.
താൻ രണ്ട് വർഷം മുൻപു തന്നെ വിവാഹം കഴിച്ചുവെന്ന വാർത്തയും ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം നടി പുറത്തുവിട്ടു. ഇരുവരും പൂമാലയണിഞ്ഞുനിൽക്കുന്ന ചിത്രവുമുണ്ട് അഭിമുഖത്തിനൊപ്പം. .അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്ന് മേഘ്‌ന കുറിച്ചു. താരങ്ങളുടെ ആഡംബര വിവാഹങ്ങളോട് പണ്ടേ താത്പര്യമില്ലെന്നും താരം പറഞ്ഞു. വിവാഹവാർത്ത അറിഞ്ഞിട്ടും തങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കി വച്ചവരോടെല്ലാം നന്ദിയുണ്ടെന്ന് മേഘ്‌ന പറയുന്നു.
മിഗ്വേലിനേക്കാൾ മെച്ചപ്പെട്ടൊരു സുഹൃത്തിനെ എനിക്ക് വേറെ കിട്ടാനില്ല. നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്‌നേഹത്തിൽ പൂർണവിശ്വാസം അർപ്പിക്കുകയും ഞങ്ങളെ സ്‌നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്''- മേഘ്‌ന കുറിച്ചു.
ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്‌നയും മിഗ്വെലും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്. തന്നെക്കാൾ പത്ത് വയസ്സിന് ഇളയവളായ നടിയെ പ്രണയിക്കാൻ തുടക്കത്തിൽ മിഗ്വെലിന് മടിയായിരുന്നുവെന്ന് മേഘ്‌ന പറഞ്ഞു. ഈ ബന്ധം തുടർന്ന് പോകുമോ എന്ന ആശങ്കയായിരുന്നു മിഗ്വെലിന്. എന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ആ പ്രണയം അക്ഷരാർഥത്തിൽ പൂവിട്ടത്. പിറന്നാളിന് വന്ന മിഗ്വെൽ അമ്മയോട് ചോദിച്ചു. എന്ത് സമ്മാനമാണ് വേണ്ടതെന്ന്. നിങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നത് കാണുക എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് അമ്മ പറഞ്ഞു. പിന്നെ ഒന്നിനും സമയമുണ്ടായില്ല. ഷോപ്പിങ്ങിനോ മെഹന്തിയിടാനോ പോലും സമയമുണ്ടായില്ല. ഉടനെ ഒരു അയ്യപ്പ ക്ഷേത്രത്തിൽ പോയി ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചു. അടുത്ത വർഷം പള്ളിയിൽ വച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ട്-മേഘ്‌ന പറഞ്ഞു..
തെന്നിന്ത്യൻ സിനികളിൽ ഐറ്റം ഡാൻസുകളിലൂടെ ശ്രദ്ധേയയായ നടിയാണ് മേഘ്ന നായിഡു. വിജി തമ്പി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം ബഡാദോസ്തിൽ ഒരു ഗാനരംഗത്തിൽ മേഘ്‌നാ നായിഡു പ്രത്യക്ഷപ്പെട്ടിരുന്നു.


