Latest News

പുത്തന്‍ മേക്കോവറില്‍ മേഘ്ന രാജ്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 പുത്തന്‍ മേക്കോവറില്‍ മേഘ്ന രാജ്: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍


മലയാളികള്‍ക്ക് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്. മികച്ച സ്വീകാര്യത ചിത്രത്തിന് നേടാനായില്ലെങ്കിലും മേഘ്‌നയെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമേ നിരവധി ഭാഷകളില്‍ വേഷമിട്ട താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ ശേഷം മേഘ്‌ന അഭിനയ ജീവിതത്തിന് വിരാമം ഇട്ടികുന്നു. താരം ചിരഞ്ജീവി സര്‍ജയെ 2018 ലായിരുന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. അതിന് ശേഷം മേഘ്‌ന സിനിമകളിലും മാധ്യമങ്ങളിലും ഇടം നേടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് വ്യത്യസ്തമായ ലുക്കിലൂടെ ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ് താരം.

താരത്തിന്റെ ചിത്രങ്ങല്‍ കണ്ട ആരാധകര്‍ ഇത് തങ്ങളുടെ പഴയ മേഘ്‌ന തന്നെയാണോ എന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. താരത്തിന്റെ മേക്കോവറില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആട്ടഗര എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു മേഘ്ന ചിരിഞ്ജീവി സര്‍ജയുമായി പ്രണയത്തിലാകുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് മേഘ്‌നയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. 

Read more topics: # Meghna raj new photos viral
Meghna raj new photos viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES