സിനിമയ്ക്ക് ചെറിയ ഒരു ഇടവേള നൽകി ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് ബി ടൗണിലെ ക്യൂട്ടസ്റ്റ് ദമ്പതികളായ ഷാഹിദും മിറയും. കുട്ടികൾ ഇല്ലാതെയാണ് ഇരുവരുടെയും ട്രിപ്പ്. അവധിക്കാല ആഘോഷത്തിന്റെ മനോഹര ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
മക്കളായ മിഷയെയും സെയ്‌നെയും മിസ് ചെയ്യുന്നുവെന്നും ദമ്പതികൾ പറയുന്നു.2015 ലാണ് ഷാഹിദ് കപൂറും മിറയും വിവാഹിതരാകുന്നത്.

ഷാഹിദിന്റെ 'കബീർ സിങ്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം 'അർജുൻ റെഡ്ഡി' യുടെ ഹിന്ദി റീമെയ്‌ക്കാണ് കബീർ സിങ്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി തന്നെയാണ് കബീർ സിംഗും സംവിധാനം ചെയ്യുന്നത്.
