ഹനുമാന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തേജ സജ്ജ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിക്കും മുകളിലാണ് നേടിയത്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ സിനിമയുടെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. 'മിറൈ' എന്നാണ് സിനിമയുടെ പേര്. ഒരു ആക്ഷന്‍ അഡ്വെഞ്ചര്‍ സൂപ്പര്‍ഹീറോ സിനിമയാണ് ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
മലയാളി താരം ജയറാമും സിനിമയില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജയറാമിന്റെ വോയിസ് ഓവറിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. വന്‍ ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നതെന്ന് ടീസര്‍ കാണുമ്പോള്‍ മനസിലാകും. കാര്‍ത്തിക് ഗട്ടംനേനി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിബാബു കരണമാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്.
ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് വിറ്റുപോയത് 2.75 കോടിക്ക് ആണെന്നാണ് റിപ്പോര്‍ട്ട്. മഞ്ചു മനോജ്, റിതിക നായക്, ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സുത്ഷി, പവന്‍ ചോപ്ര എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ബോളിവുഡിലെ വമ്പന്‍ ബജറ്റ് സിനിമകളേക്കാള്‍ ക്വാളിറ്റി ഈ ടീസറിന് ഉണ്ടെന്നാണ് അഭിപ്രായങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത്ത് കുമാര്‍ കൊല്ലി, സഹനിര്‍മ്മാതാവ് വിവേക് കുച്ചിഭോട്‌ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ ശബരി. രവി തേജ നായകനായി ഒരുങ്ങിയ ഈഗിളിന് ശേഷം കാര്‍ത്തിക് ഗട്ടംനേനി ഒരുക്കുന്ന സിനിമയാണ് ഇത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ സെപ്റ്റംബര്‍ അഞ്ചിന് മിറൈ പുറത്തിറങ്ങും.