ലോകത്താകമാനം തരംഗം സൃഷ്ടിച്ച 'ജിമിക്കി കമ്മൽ' വീണ്ടും ചർച്ചയാകുന്നു.യുട്യൂബിൽ 100 മില്യൻ കാഴ്ചക്കാരെ നേടുന്ന ആദ്യമലയാള ഗാനമായി ജിമിക്കി കമ്മൽ മാറിയതോടെ വീണ്ടും ചർച്ചായാവുകയാണ്.
സംഗീത സംവിധായകൻ ഷാൻ റഹമാനാണ് ജിമിക്കി കമ്മൽ 100 മില്യൺ വ്യൂസ് കടന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. 2017 ഓഗസ്റ്റിൽ റിലീസ് ചെയ്ത 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹമാനാണ് ഈണം നൽകിയത്. വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഗാനം ലോകം മുഴുവൻ തരംഗം തീർത്തിരുന്നു. ഏറെ ശ്രദ്ധ നേടിയ ഗാനത്തിന്റെ നിരവധി കവർ വേർഷനുകളും ചലഞ്ച് ഡാൻസ് വേർഷനുകളും ഇറങ്ങിയിരുന്നു.വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഏറ്റെടുത്തവരിൽ കൊച്ചു കുഞ്ഞുങ്ങളും വലിയവരും സ്വദേശികളും വിദേശികളും ഉണ്ടായിരുന്നു.
സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയതെങ്കിലും ഗാനം ലോകം മുഴുവൻ ഏറ്റുപാടി. മലയാളത്തിൽ ഇതുവരെ പുറത്തു വന്നിട്ടുള്ള ഒരു ടീസറോ ട്രെയിലറോ ഗാനമോ മറ്റേതെങ്കിലും വീഡിയോഇത്ര അധികം കാഴ്ചക്കാരെ യൂട്യുബിൽ നേടിയിട്ടില്ല.