Latest News

എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം; അല്ലെങ്കില്‍ ജനം പറഞ്ഞുവിടും; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ സലീം കുമാർ

Malayalilife
topbanner
എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം;  അല്ലെങ്കില്‍ ജനം പറഞ്ഞുവിടും;  സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ സലീം കുമാർ

ലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്നെയാണ്.  ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട്  നടൻ സലീം കുമാർ രംഗത്ത് എത്തിയിരിക്കുകയാണ്. 

എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം. അല്ലെങ്കില്‍ ജനം പറഞ്ഞുവിടുമെന്ന് സലീം കുമാർ പുശ്ചിച്ചു. എൽ ഡി എഫിനെ ജനങ്ങൾ ഓടിക്കുന്ന ദിവസമാണ് ഏപ്രില്‍ 6.  നമ്മള്‍ വിശ്വാസവഞ്ചകരുടെ 16 അടിയന്തരമായി ഏപ്രിൽ 6 ആഘോഷിക്കണമെന്നും നടൻ ആഹ്വാനം ചെയ്യുന്നു. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും താരത്തെ തേടി എത്തിയിരുന്നു. ഏതു തരം കഥാപാത്രമായാലും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുകയാണ്. കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി എത്തുന്നതും.

Actor Salim kumar reaction against government

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES