Latest News

കുഴിയിലേക്ക് എടുക്കാറായി എന്നിട്ടും അവൾക്കിപ്പോഴും എന്നെ സംശയം; ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി നടൻ ഇന്നസെന്റ്

Malayalilife
 കുഴിയിലേക്ക് എടുക്കാറായി എന്നിട്ടും അവൾക്കിപ്പോഴും എന്നെ സംശയം; ഭാര്യയെ കുറിച്ച് വെളിപ്പെടുത്തി നടൻ  ഇന്നസെന്റ്

 മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്നസെന്റ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പ്രണയദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ ആലീസിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

 പ്രണയത്തെ കുറിച്ചും ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേ​ഹത്തെ കുറിച്ചും ചോദിച്ചപ്പോൾ ആലീസ് പറഞ്ഞത് ഇങ്ങനെയാണ്. 'പണ്ടത്തെ വിവാഹ ജീവിതവുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇന്നത്തെ കാലത്ത് ഒരുപാട് വിവാഹ​മോചനങ്ങൾ ഉണ്ടാകുന്നുണ്ട്. അറേ‍ഞ്ച് മാരേജിനേക്കാൾ നല്ലത് ലവ് മാരേജാണ്. കുറച്ച് കൂടി പരസ്പരം മനസിലാക്കി ജീവിക്കാൻ സാധിക്കും.'അലീസ് പറഞ്ഞ് നിർത്തിയതും ഇന്നസെന്റിന്റെ കമന്റെത്തി. പരസ്പരം മനസിലാക്കിയിരുന്നുവെങ്കിൽ ഞാൻ ആലീസിനെ വിവാഹം ചെയ്യില്ലായിരുന്നു. ഉടൻ ആലീസിന്റെ മറുപടി ഇങ്ങനെ 'അങ്ങനെ മനസിലാക്കിയിരുന്നുവെങ്കിൽ നേരത്തെ വേണ്ടായെന്ന് വെക്കാൻ സാധിക്കുമായിരുന്നു.' ഇടയ്ക്കൊക്കെ ആലീസിന് സംശയം വരാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

 'ചില സിനിമയിലെ സീനുകൾ കണ്ട് കഴിയുമ്പോൾ ആലീസ് ചോദിക്കും നിങ്ങൾ വീട്ടിൽ എന്റെയടുത്ത് പറയുന്ന ഡ‍യലോ​ഗുകളാണല്ലോ സിനിമയിൽ കെപിഎസി ലളിതയ്ക്കൊപ്പമോ സുകുമാരിക്കൊപ്പമോ ഒക്കെ അഭിനയിക്കുമ്പോൾ പറയുന്നത്. അപ്പോൾ നിങ്ങൾ എന്താണ് യഥാർഥത്തിൽ? സിനിമയിലാണോ നിങ്ങൾ അഭിനയിക്കുന്നത്? ജീവിതത്തിലാണോ? കുഴിയിലേക്ക് എടുക്കാനായിട്ടും ആലീസിന് സംശയങ്ങളാണ്' ഇന്നസെന്റ് കൂട്ടിച്ചേർത്തു.

Actor innocent words about wife doubts

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES