ഒരു കാലത്ത് ടി വി അവതാരകരില്‍ ഏറ്റവും ജനപ്രിയനായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍. മുകേഷിനെ മുഖ്യമായും അനുകരിച്ചിരുന്ന കൂട്ടിക്കലിന്റെ കോമഡി ടൈം എന്ന സൂര്യാ ടിവിയിലെ പരിപാടി കാണാന്‍ എല്ലാ ദിവസവും രാത്രി 10 മണിക്ക് കാത്തിരുന്നിരുന്നു. സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. വര്‍ഗം, ദൃശ്യം, മെമ്മറീസ്, ചാന്ത്‌പൊട്ട് സിനിമകളിലെ വേഷങ്ങളൊക്കെ ചെറുതെങ്കിലും ഇപ്പോഴും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നവയാണ്. ഷക്കീല സിനിമയില്‍ നായകനായി അഭിനയിച്ച അനുഭവത്തെ കുറിച്ച് താരം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം രണ്ടു ദിവസം മുമ്പ് ഫേസ്ബുക്കില്‍ കുറിച്ച് പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
കുറിപ്പ് ഇങ്ങനെയാണ്
..പ്രിയരേ,
ദിവസങ്ങളായി കോവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്‌നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍! ജീവന്‍ കൈയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.
പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍!
ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ...
ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍..??
പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി...
നിരവധിപ്പേരാണ് ആശ്വസവാക്കുകളുമായെത്തുന്നത്. കുറവില്ലേടാ, പ്രാര്‍ത്ഥിക്കുന്നു. വേഗം സുഖമാവും ധൈര്യമായിരിക്ക് . ഞാന്‍ വിളിക്കാമെന്നായിരുന്നു മനോജ് നായര്‍ കുറിച്ചത്. ശേഷം ഇന്നലെ ഫേസ്ബുക്ക് പോസ്റ്റുമായി താരം വീണ്ടും എത്തിയിരുന്നു.
...ഒരുപാട് പേര്‍ അന്വേഷിക്കുന്നു ബസന്തിയുടെ (ഭാര്യ) വിശേഷങ്ങള്‍; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ... എന്നാണ് ജയചന്ദ്രന്‍ കുറിച്ചത്.