മമ്മൂക്കയും ദുല്‍ഖറും ഒന്നിച്ച് അഭിനയിക്കാന്‍ ഒരു സാധ്യതയുമില്ല:വെളിപ്പെടുത്തലുമായി നടൻ മണിയന്‍പിള്ള രാജു

Malayalilife
മമ്മൂക്കയും ദുല്‍ഖറും ഒന്നിച്ച് അഭിനയിക്കാന്‍ ഒരു സാധ്യതയുമില്ല:വെളിപ്പെടുത്തലുമായി നടൻ  മണിയന്‍പിള്ള രാജു

ലയാള സിനിമ പ്രേമികളുടെ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി. താരത്തെ പോലെ തന്നെ താരപുത്രനായ ദുൽഖറിനും പ്രേക്ഷകർ നൽകുന്ന സ്വീകാര്യത ഏറെയാണ്. എന്നാൽ ഇരുവരും ഒന്നിച്ചു ഒരു ചിത്രം ഉണ്ടാകില്ല എന്നുള്ള ചോദ്യവുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. എന്നാൽ ഇപ്പോൾ ല്‍ അങ്ങനെയൊന്ന് സംഭവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് തുറന്ന്  പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു.അതിന്റെ ആവശ്യമില്ല എന്നാണ് മമ്മൂട്ടി പറയാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു താരം.

‘ഇത് സിനിമയാണ്, അവനവന്റെ കഷ്ടപ്പാടിലൂടെയും അഭിനയത്തിലൂടെയും മാത്രമേ വരാന്‍ പറ്റൂ. ഞാനൊക്കെ അങ്ങനെ വന്നതാണ്. ഞാന്‍ റെക്കമന്റ് ചെയ്ത് മകന്‍ ഒരു സിനിമയില്‍ വന്നിട്ടില്ല. ഇനി വരികയുമില്ല. അവനെ വെച്ച് ഫൈനല്‍സും ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസും പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പക്ഷേ മറ്റൊരാളെ വിളിച്ച് വേഷം കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. അവന് കഴിവുണ്ടെങ്കില്‍ ആള്‍ക്കാര്‍ വിളിക്കും.

ഒരു പടമുണ്ട്, ഉഗ്രന്‍ സബ്ജക്ടാണ്, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണെന്ന് പറഞ്ഞാല്‍ ഇല്ല, അതിന്റെ ആവശ്യമില്ല, ഞാന്‍ തനിയെ അഭിനയിച്ചോളാം അവന്‍ തനിയെ അഭിനയിക്കട്ടെ എന്നാണ് മമ്മൂട്ടി പറയുക. എത്ര പേര് ശ്രമിച്ചു എന്നറിയുമോ. മമ്മൂട്ടി റെക്കമന്‍ഡ് ചെയ്യത്തേയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Actor maniyanpilla raju words about dulqar and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES