മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ നടന്‍ വിനായകനും ആയുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ സൗഹൃദം ആഘോഷിക്കുകയാണ് നടന്‍ ടിനി ടോം. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കോളജ് കാലം മുതലുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മിലെന്ന് ടിനി ടോം വ്യക്തമാക്കി. വിനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടിനി ഇക്കാര്യം വ്യക്തമാക്കിയത്.
നിരവധി പേരാണ് ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതിന് പിന്നാലെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ പാടില്ലാത്തവന്‍ ഒക്കെ സുഹൃത്താണ് എന്ന് പറയാന്‍ നാണമില്ലെ, ഇതുപോലുള്ള വേസ്റ്റിനെ ചേര്‍ത്ത് നിര്‍ത്തി സ്വന്തം വില കളയല്ലെ ടിനി ചേട്ട, വൃത്തികേട് പറയുന്നവരെ സപ്പോര്‍ട്ട് പറയുന്നവരെയും പേടിക്കണം എന്നിങ്ങനെയാണ് ഉയരുന്ന വിമര്‍ശന കമന്റുകള്‍. സൗഹൃദത്തെ പുകഴ്ത്തി രംഗത്ത് എത്തുന്നവരുമുണ്ട്.
വലിയ രീതിയിൽ ഉള്ള വിവാദമായിരുന്നു വിനായകന്‍ മീടു മൂവ്‌മെന്റിന് എതിരെ പ്രതികരിച്ചത്, ഒരു സ്ത്രീയുമായി ശാ രീരിക ബ ന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ പറഞ്ഞത് കടുത്ത വി മര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നത്.