തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് താരത്തെ അറിയപ്പെടുന്നതും. നിരവധി സിനിമകളിലൂടെ നായകനായും തിളങ്ങി. വ്യത്യസ്ഥമായ അഭിനയ ശൈലികൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. എന്നാൽ ഇപ്പോൾ താരത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം.
എല്ലാവരുടെയും ദുഖങ്ങള്‍ കേട്ടാല്‍ കരയുന്ന ഇമോഷണലായ ഒരു കുട്ടിയായിരുന്നു താന്‍. ചെറുപ്പത്തില്‍ അധികം സിനിമകള്‍ ഒന്നും കണ്ടിട്ടില്ലെന്നും ആരുടെയും ആരാധകനുമല്ലയിരുന്നു ഞാൻ.സ്‌പോര്‍ട്‌സിലോ മറ്റെന്തെങ്കിലും എക്‌സ്ട്രാ ആക്റ്റിവിറ്റികളുടെയോ ഭാഗമായിരുന്നില്ല കുട്ടിക്കാലത്ത് താന്‍ എന്നും വിജയ് സേതുപതി പറയുന്നു.
ഞാന്‍ നടനാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ സന്തോഷവും പരാജയപ്പെടുമ്പോള്‍ ദുഖവും തോന്നാറുണ്ട്. എത്ര വലിയ സന്തോഷമായാലും ദുഖമായാലും ഒരാഴ്ചയില്‍ കൂടുതല്‍ മനസ്സില്‍ വെക്കാറില്ലെന്നും അദ്ദേഹം പറയുന്നു.