2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് അഹാന കൃഷ്ണ. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അഹാന തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.
ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളെക്കായി അവര്‍ പരിശ്രമിക്കുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെ ആവാം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.
ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂ.