Latest News

വാപ്പായ്ക്ക് നിക്കാഹ്; കൊച്ചുമ്മയെയും പരിചയപ്പെടുത്തി അനാര്‍ക്കലി മരിക്കാർ; ചിത്രം വൈറൽ

Malayalilife
വാപ്പായ്ക്ക് നിക്കാഹ്; കൊച്ചുമ്മയെയും പരിചയപ്പെടുത്തി അനാര്‍ക്കലി മരിക്കാർ; ചിത്രം വൈറൽ

കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനാര്‍ക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കുടുംബത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറയുകയാണ് അനാര്‍ക്കലി. തന്റെ വാപ്പയുടെ നിക്കാഹ് ആയിരുന്നു എന്നാണ് നടി പങ്കിട്ട പോസ്റ്റിലൂടെ പറയുന്നത്!

ഇടയ്ക്കിടയ്ക്ക് തന്റെ പുതിയ വിശേഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം അനാര്‍ക്കലി ആരാധകര്‍ക്ക് വേണ്ടി ഇന്‍സ്റ്റയില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ അനാര്‍ക്കലി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച ഒരു സ്റ്റോറിയാണ് ശ്രദ്ധേയമായിരിക്കുന്നത്. വാപ്പച്ചിയുടെ നിക്കാഹിനെകുറിച്ചാണ് അനാര്‍ക്കലി വിശേഷങ്ങള്‍ പങ്കിടുന്നത്.

ഇന്നൊരു സ്‌പെഷ്യല്‍ ഒക്കേഷന്‍ ആണ് എന്ന ക്യാപ്ഷന്‍ നല്‍കിയാണ്, നടിയുടെ വാപ്പ നിയാസ് മരിക്കാറിന്റെ ചിത്രങ്ങളും അദ്ദേഹം വിവാഹത്തിന് തയ്യാറെടുക്കുന്ന ചിത്രങ്ങളും നടി പങ്കിട്ടത്. ഒപ്പം അദ്ദേഹം ടെന്‍ഷനില്‍ ആണെന്നും അനാര്‍ക്കലി കുറിച്ചു.

വാപ്പയുടെ നിക്കാഹിന്റെയും, കൊച്ചുമ്മയുടെയും ചിത്രങ്ങളും അനാര്‍ക്കലി പങ്കിട്ടിട്ടുണ്ട്. ലൈല പി ആയിരുന്നു നിയാസിന്റെ ആദ്യ ഭാര്യ. കഴിഞ്ഞവര്ഷമാണ് ഇരുവരും വിവാഹമോചിതരായത്. കണ്ണൂരില്‍ നിന്നുമാണ് നിയാസ് പുതിയ ജീവിത സഖിയെ കണ്ടെത്തിയിരിക്കുന്നത്.

നിലപാടുകള്‍ കൊണ്ട് കൂടി സോഷ്യല്‍മീഡിയ ലോകത്ത് ശ്രദ്ധേയയാണ് താരം. പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളിടുന്നവര്‍ക്ക് തക്ക മറുപടിയും താരം നല്‍കിയിട്ടുണ്ട്. കൂടാതെ പുരോഗമനവാദപരമായ നിലപാടുകള്‍ ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നയാള്‍ കൂടിയാണ്.

എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാല്‍ സിനിമയില്‍ നിന്നും വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍പ് അനാര്‍ക്കലി പറഞ്ഞിട്ടുണ്ട്. അതേസമയം, ആകെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ, അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ തോന്നിയില്ലെന്നും അനാര്‍ക്കലി വ്യക്തമാക്കിയിരുന്നു.

Actress Anarkali marikkar share her father wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES