Latest News

ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചു;ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് എന്തിനും വഴങ്ങുമെന്ന് ധാരണ തെറ്റ്; വ്യക്തിത്വം പണയം വച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല; വെളിപ്പെടുത്തലുമായി തെലുങ്ക് നടി പായല്‍

Malayalilife
 ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചു;ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് എന്തിനും വഴങ്ങുമെന്ന് ധാരണ തെറ്റ്; വ്യക്തിത്വം പണയം വച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല; വെളിപ്പെടുത്തലുമായി തെലുങ്ക് നടി പായല്‍

ഞ്ചാബി ചിത്രത്തില്‍ കൂടിയാണ് പായല്‍ സിനിമയില്‍ എത്തിയത് എങ്കില്‍ കൂടിയും ശ്രദ്ധേയമായ വേഷം ചെയ്തത് RX 100 എന്ന 2018ല്‍ ഇറങ്ങിയ തെലുങ്ക് ചിത്രത്തില്‍ കൂടിയാണ്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളായിരുന്നു നടിയെ ശ്രദ്ധേയയാക്കിയത്. ഇപ്പോളിതാ ചിത്രത്തിന് ശേഷം തനിക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ആര്‍എക്‌സ് 100 എന്ന ചിത്രം റിലീസ് ആയതിനു ശേഷമാണ് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്നും പായല്‍ പറയുന്നു.

'ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ബോളിവുഡിലും പോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല.' അടുത്തിടെ ഒരു അഭിമുഖത്തില്‍ പായല്‍ വ്യക്തമാക്കി.
്.
മീ ടൂ ക്യാംപെയ്ന്‍ സജീവമായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. സിനിമയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലകളിലും ഈ പ്രവണതയുണ്ട്. കുറച്ചു പേര്‍ മാത്രമാണ് അത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതാണ് എന്റെ ശീലം. പായല്‍ വ്യക്തമാക്കി.

ആറു വര്‍ഷമായി അഭിനയരംഗത്ത് സജീവമായുള്ള നടിയാണ് പായല്‍. തെലുങ്കിനു മുമ്പ് ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും പായല്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍എക് 100 ന്റെ വിജയത്തോടെ തെന്നിന്ത്യയില്‍ ശ്രദ്ധേയായ പായലിനെ തേടി നിരവധി അവസരങ്ങളാണ് വരുന്നത

Read more topics: # പായല്‍
Actress Payal Rajput opens up about casting coucH

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES