ചിങ്ങമാസം എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ റിമി ടോമി ഇന്ന് അവതാരക നടി ടിക്ടോക്ക് താരം പാചക വിദഗ്ദ്ധ തുടങ്ങി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. നിറയെ യാത്രകള്‍ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ റിമിയുടെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പത്താം ക്ലാസിലേ പീഡിഗ്രിയ്‌ക്കോ പഠിക്കുന്ന കാലത്താണ്. സത്യസന്ധമായിട്ടൊരു പ്രണയം തോന്നുന്നത് അപ്പോഴായിരിക്കും. ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. വേദപാഠ ക്ലാസില്‍ പഠിക്കുമ്പോള്‍ ചിലരൊക്കെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. പിന്നെ വീട്ടില്‍ ഫോണില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ചോദിച്ചു. പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു. മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്. ഏതോ ഒരുത്തന്‍ അപ്പുറത്ത് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് എനിക്ക് തല്ലും കിട്ടി.
എട്ട് ഒന്‍പതില്‍ പഠിക്കുമ്പോള്‍ പ്രണയത്തിന്റെ ഫീല്‍ കിട്ടിയതേ ഉള്ളു. പക്ഷേ ശരിക്കും പ്രേമിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വഴി സൈഡില്‍ നോക്കി നില്‍ക്കും. അങ്ങോട്ടും ഇങ്ങോട്ടും നോക്കി അത്രയുള്ളു. കഴിഞ്ഞ കഥയില്‍ ഇത് തുറന്ന് പറഞ്ഞതോടെ ആ പുള്ളി എവിടുന്നൊക്കെയോ നമ്പര്‍ തപ്പി കണ്ട് പിടിച്ച് എന്നെ വിളിച്ചു. അതോണ്ട് ഈ കഥ ഞാന്‍ ക്ലോസ് ചെയ്തുവെന്ന് റിമി തമാശരൂപേണ പറഞ്ഞു.