സ്‌കൂളില്‍ ബിജെപി ഉണ്ടായിരുന്നില്ല; അത് കൊണ്ട് മാത്രം ഞാന്‍ ബിജെപി ആയില്ല; വൈറലായി കാവ്യയുടെ വാക്കുകള്‍

Malayalilife
സ്‌കൂളില്‍ ബിജെപി ഉണ്ടായിരുന്നില്ല; അത് കൊണ്ട് മാത്രം ഞാന്‍ ബിജെപി ആയില്ല; വൈറലായി  കാവ്യയുടെ വാക്കുകള്‍

ലയാള സിനിമ പ്രേമികളുടെ പ്രിയ നായികയാണ് കാവ്യാ മാധവൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിൽ  ദിലീപിനും ഭാര്യ കാവ്യയ്ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന വിധത്തിലും വാര്‍ത്തകള്‍ എത്തുന്നുണ്ട്. എന്നാൽ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവ്യയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. 

തനിക്ക് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും അനുഭാവമില്ലെന്ന് തെളിയിക്കാനായി കാവ്യാ മാധവന്‍ മുന്‍പ് പറഞ്ഞ ഉദാഹരണം വീണ്ടും വീഡിയോ രൂപത്തില്‍ ട്രോളായി എത്തിയിരിക്കുകയാണ്. സ്‌കൂളില്‍ താന്‍ ലീഡറായിരുന്നെന്നും ഒരു വര്‍ഷം എസ്എഫ്ഐ ആണെങ്കില്‍ അടുത്ത വര്‍ഷം കെഎസ്യു ആയിരുന്നെന്നും എന്നാല്‍ ബിജെപി ഞങ്ങളുടെ സ്‌കൂളില്‍ ഇല്ലാഞ്ഞത് കൊണ്ട് മാത്രം താന്‍ ബിജെപി ആയില്ലെന്നുമാണ് കാവ്യ പറയുന്നത്.

 നിരവധി പേരാണ് ഇതിനെ ട്രോളി രംഗത്തെത്തിയത്. ബിജെപി ഒരിക്കലും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല എന്ന് കാവ്യക്ക് അറിഞ്ഞു കൂടെ, എബിവിപി ആണ് വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് അറിയില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം ഒരു പാര്‍ട്ടിയോടും അനുഭാവമില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിച്ചു കൂടായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 

Actress kavya madhavan words about bjp

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES