Latest News

നയൻതാര - വിഘ്‌നേഷ് വിവാഹം ജൂൺ 9 ന്; റിസപ്ഷൻ മാലിദ്വീപിൽ

Malayalilife
നയൻതാര - വിഘ്‌നേഷ് വിവാഹം ജൂൺ 9 ന്; റിസപ്ഷൻ മാലിദ്വീപിൽ

തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായ നയൻതാര മലയാളികളുടെയും പ്രിയ താരമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരത്തെ തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂൺ 9ന് തിരുപ്പതിയിൽ വച്ച് വിവാഹം നടക്കുമെന്നുള്ള  റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.  മാലി ദ്വീപിൽ വച്ചായിരിക്കും സുഹൃത്തുക്കൾക്കായുള്ള വിവാഹ സൽക്കാരം റിപ്പോർട്ടുണ്ട്.

ഇരുവരും കഴിഞ്ഞ ആറ് വർഷങ്ങളായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നു.  നേരത്തെയും ഇരുവരുടെയും വിവാഹ വാർത്തകൾ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല.വിഘ്‌നേഷിനൊപ്പം ചേർന്ന് അഭിനയം കൂടാതെ  നിർമാണ രംഗത്തും സജീവമാണ് നയൻതാര. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുൻപ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം.

 ഗോൾഡ് എന്ന അൽഫോൺസ് പുത്രൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിന്റെയും ഷൂട്ടിംഗ്  ഇതിനോടകം തന്നെ പൂർത്തിയായിരിക്കുകയാണ്. തിയേറ്ററുകളിൽ  വിഘ്‌നേഷ് ശിവൻ ചിത്രം കാതുവാക്കുള്ള രണ്ട് കാതൽ  പ്രദർശനം തുടരുകയാണ്. ചിത്രം നിർമ്മിച്ചത് സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്നാണ്.

Actress nayanthara and vighnesh shiva wedding june 9th

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES