സ്വര്‍ഗ്ഗത്തില്‍ വെച്ച്‌ കൂട്ടിയിണക്കിയ ജോഡികള്‍; എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു; സഹോദരിയുടെ വിവാഹത്തിന് ആശംസകളുമായി പേളി മാണി

Malayalilife
സ്വര്‍ഗ്ഗത്തില്‍ വെച്ച്‌ കൂട്ടിയിണക്കിയ ജോഡികള്‍; എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു; സഹോദരിയുടെ വിവാഹത്തിന് ആശംസകളുമായി  പേളി മാണി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. അടുത്തിടെയായിരുന്നു താരത്തിന് ഒരു മകൾ പിറന്ന വാർത്ത പുറത്ത് എത്തിയതും. മകൾ നിലയുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. 

നടിയും അവതാരകയും ബിഗ്‌ബോസ് താരവുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നിരുന്നത്. ഇന്നലെ തന്നെ യൂട്യൂബില്‍ വിവാഹത്തിന്റെ ചിത്രങ്ങളും വിഡീയോകളും  വൈറല്‍ ആയി മാറിയിരുന്നു. എന്നാൽ  ഇപ്പോള്‍ സഹോദരിക്ക് ആശംസകള്‍ അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് പേളി.

'ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വെച്ച്‌ കൂട്ടിയിണക്കിയ ജോഡികള്‍. എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാന്‍ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ. നിങ്ങളുടെ ബന്ധം സ്‌നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷം നേരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,' പേളി കുറിക്കുന്നു.

Actress pearle maaney wishes to her sister marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES