ലോകസുന്ദരിമാരില്‍ ഇന്നും നിറഞ്ഞ് നില്ക്കുന്ന നടി ഐശ്വര്യ റായ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. നാല്പ്പത്തിയാറിന്റെ നിറവില്‍ നില്ക്കുന്ന നടി എപ്പോഴത്തെയും പോലെ ഇത്തവണയും കുടുംബത്തിനൊപ്പമാണ് പിറന്നാള്‍ കൊണ്ടാടുന്നത്.പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഐശ്വര്യ റായും കുടുംബവും ഇപ്പോള്‍ റോമിലാണ് ഉള്ളത്.
ഐശ്വര്യയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാനായി ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യ ബച്ചനുമുണ്ട്.വര്‍ണാഭമായ ദീപാവലി ആഘോഷത്തിന് ശേഷം ഐശ്വര്യയും കുടുംബവും ഇറ്റലിയിലേക്ക് പറന്നത്.ഒരാഴ്ച നീളുന്ന ഹോളിഡേ സെലിബ്രേഷനാണ് ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് പ്ലാന്‍ ചെയ്തിരിക്കുന്നത്.
മാത്രമല്ല ഈ ട്രിപ്പിനൊപ്പം ബിസിനസ്സും ഒരുമിച്ചെത്തിയതിന്റെ ആഘോഷത്തിലാണ് കുടുംബം. സ്വിസ് വാച്ച് ബ്രാന്‍ഡുമായി ഐശ്വര്യ കൈകോര്‍ത്തിട്ട് 20 വര്‍ഷമായതിന്റെ ആഘോഷം ഒക്ടോബര്‍ 30 ന് ഇറ്റാലിയന്‍ തലസ്ഥാനത്ത് നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാനും കൂടിയാണ് നടി ഇവിടെയെത്തിയത്.
അവരുടെ പുതിയ കളക്ഷന്‍സിന്റെ ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോയും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പരിപാടിയുടെ വേദിയിലേക്ക് ആരാധ്യയെയും അഭിഷേകിനെയും ഐശ്വര്യ വിളിക്കുന്നൊരു വീഡിയോ ആണ് പുറത്തു വന്നത്.മകളെ കണ്ടതും ഐശ്വര്യ അടുത്തേക്ക് വിളിക്കുന്നത് വീഡിയോയില്‍ കാണാം. മകള്‍ ഓടിയെത്തിയതും സ്‌നേഹത്തോടെ ആലിംഗനം ചെയ്തശേഷം ഉമ്മ കൊടുക്കുകയും താലോലിക്കുകയും ചെയ്തു. അതിനുശേഷം അഭിഷേകിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു
സ്വിസ് വാച്ച് ബ്രാന്‍ഡ് ഒഫിഷ്യല്‍സ് ഐശ്വര്യയ്ക്കു വേണ്ടി പ്രത്യേക പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം ഐശ്വര്യയും കുടുംബവും റോമിലെ വത്തിക്കാന്‍ സിറ്റിയിലടക്കം ചുറ്റിയടിക്കുമെന്നും അവരോടടുത്തവൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ അഭിഷേക് മുംബൈയിലൊരു സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കിയിരുന്നു.
മണിരത്‌നം ചിത്രത്തിലാണ് ഐശ്വര്യ അടുത്തതായി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ചിത്രത്തില്‍ താരം ഡബിള്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ബിഗ് ബുള്‍ എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചന്‍ അഭിനയിക്കാന്‍ പോകുന്നത്.
'