ഗജിനിയുടെ 15 വര്‍ഷങ്ങള്‍; തന്റെ പ്രിയപ്പെട്ടവളാണ് കല്‍പനയെന്ന് അസിന്‍; താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു

Malayalilife
topbanner
ഗജിനിയുടെ 15 വര്‍ഷങ്ങള്‍; തന്റെ പ്രിയപ്പെട്ടവളാണ് കല്‍പനയെന്ന് അസിന്‍; താരത്തിന്റെ പോസ്റ്റ് വൈറലാകുന്നു

ലയാളത്തില്‍ അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിന്‍ തോട്ടുങ്കല്‍. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച് മിന്നിതിളങ്ങി നില്‍ക്കുമ്പോഴാണ് അസിന്‍ 2016ല്‍ നടി കല്യാണം കഴിച്ചത്. വെളളിത്തിരയില്‍ തിളങ്ങി നിന്ന അസിന്‍ മൈക്രോമാക്‌സ് ഉടമ രാഹുലിനെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. 2017 ഓക്ടോബര്‍ 24 നാണ് താരത്തിന് ഒരു മകള്‍ ജനിച്ചത. തെന്നിന്ത്യയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായികയ്ക്ക് മകള്‍ പിറന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് അസിന്‍ സസുഖം കഴിയുന്നത്.

2001 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ ്അധികം താരം ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ മലയാളത്തില്‍ നിന്നും അസിന്‍ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കില്‍ ആദ്യമായി അസിന്‍ അഭിനയിച്ച 'അമ്മ നന്ന ഓ തമിള അമ്മായി' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം തേടിയെത്തിയിരുന്നു. പിന്നീട് തമിഴില്‍ അസിന്റെ നാളുകളായിരുന്നു. പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി അസിന്‍ തിളങ്ങി.ഗജിനി എന്ന ചിത്രമാണ് അസിന് ബ്രേക്ക് നല്‍കിയത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. സൂര്യയായിരുന്നു ചിത്രത്തില്‍ അസിന്റെ നായകന്‍ ഇപ്പോള്‍ ഗജിനി ഇറങ്ങിയിട്ട് 15 വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്. ഈ വേളയില്‍ അസിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്.

കല്‍പ്പന എന്ന കഥാപാത്രത്തെയായിരുന്നു അസിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് പറഞ്ഞിരിക്കുകയാണ് അസിന്‍. കല്‍പ്പനയുടെ ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അസിന്‍ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് വാചാലയായത്. കല്‍പ്പന തനിക്ക് വളരെ സ്‌പെഷ്യലാണെന്നും എല്ലാവരോടും സ്‌നേഹമുണ്ടെന്നും ചിത്രത്തിന്റെ കാസ്റ്റ് ആന്റ് ക്രൂവിനോടും നന്ദിയും സ്‌നേഹവുമുണ്ടെന്നും അസിന്‍ കുറിച്ചു.

Read more topics: # Asin,# Tamil Ghajini,# 15 years
Asin Celebrates 15 Years Of Tamil Ghajini

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES