ബോളിവുഡ് ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ eബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസം മുൻപാണ് നേരിയ നെഞ്ച് വേദിന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനുരാഗ് കശ്യപിനെ പരിശോധനയ്ക്ക് വിധേയനാക്കിയത് .
ഇതേ തുടർന്ന് നടത്തിയ ആന്‍ജിയോഗ്രാഫി പരിശോധനയില്‍ ആയിരുന്നു താരത്തിന് ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി . ഇതോടെ ആന്‍ജിയോപ്ലാസ്റ്റി ഉടൻ വേണ്ടി വരുമെന്നും തുടർന്നായിരുന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. സംവിധയകന്റെ ശസ്ത്രക്രിയ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്നത്. അനുരാഗ് കശ്യപിൻറെ പിഎ മാധ്യമങ്ങളെ നിലവില്‍ അനുരാഗ് സുഖം പ്രാപിച്ച് വരുകയാണെന്ന് അറിയിച്ചു. ഡോക്ടര്‍ അനുരാഗിനോട് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാഴ്ച്ചയോളം വിശ്രമിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നിലവിൽ അനുരാഗ് കശ്യപ് ‘ദില്‍ദോബാരാ’ എന്ന ചിത്രത്തിന്റെ അണിയറയിലാണ്. തപ്‌സി പന്നുവുമായി മന്‍മര്‍സിയക്ക് ശേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പവാലി ഗുലാട്ടിയും കേന്ദ്ര കഥാപാത്രമായയാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ വര്‍ഷം മാര്‍ച്ചിലാണ് പൂര്‍ത്തിയായത്.