Latest News

മകളെ കെട്ടിച്ച ശേഷം അമീര്‍ ഖാന്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നോ? ദംഗല്‍ സിനിമയിലെ നായിക ഫാത്തിമ സനയുമായി നടന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് ബോളിവുഡ് പാപ്പരാസികള്‍

Malayalilife
മകളെ കെട്ടിച്ച ശേഷം അമീര്‍ ഖാന്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നോ? ദംഗല്‍ സിനിമയിലെ നായിക ഫാത്തിമ സനയുമായി നടന്‍ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് ബോളിവുഡ് പാപ്പരാസികള്‍

മീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ വിവാഹവാര്‍ത്തകളും നിശ്ചയത്തിന്റെ ചടങ്ങളുടെ ചിത്രങ്ങളുമൊക്കെ അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.ഇറയും സുഹൃത്ത് നൂപുര്‍ ഷിക്കാരെയും തമ്മിലുള്ള വിവാഹ നിശ്ചയം ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. എന്നാല്‍ ഇതിന് പിന്നാലെ ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത് അമീറിന്റെ വിവാഹ വാര്‍ത്തയാണ്.

മകളുടെ വിവാഹ ശേഷം ആമിര്‍ഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന അഭ്യൂഹം ബോളിവുഡില്‍ ശക്തമാകുന്നത്.. ആമിറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും ഇദ്ദേഹവും പെണ്‍കുട്ടിയും നിരവധി പൊതുവേദികളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ആമിര്‍ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ദംഗല്‍. ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഫാത്തിമ സന ആയിരുന്നു.

ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വര്‍ഷം ആമിര്‍ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികള്‍ ഉറപ്പിക്കുകയും ചെയ്തു. റീന ദത്തയുമായുള്ള ബന്ധത്തില്‍ പിറന്ന മകള്‍ ഇറ ഖാന്റെ വിവാഹ നിശ്ചയത്തില്‍ ഫാത്തിമ പങ്കെടുത്തിരുന്നു. 

ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. മകളുടെ വിവാഹം കഴിയാനുള്ള കാത്തിരിപ്പില്‍ ആമിര്‍ എന്നാണ് പാപ്പരാസികള്‍ പറയുന്നത് . എന്നാല്‍ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അഭിനയത്തില്‍ കൂടുതല്‍ സജീവമാവുന്ന ഫാത്തിമയുടെ ഥാര്‍ എന്ന ചിത്രം ഈ വര്‍ഷം ആണ് റിലീസ് ചെയ്തത്. 

ധക്ക് ധക്ക്, സാം ബഹാദൂര്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. ലാല്‍സിംഗ് ഛദ്ദയ്ക്ക് ശേഷം എത്തുന്ന സലാം വെങ്കി ആണ് ആമിറിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷമാണ്.    
           

Fatima Sana Shaikh hints at Nikah with Aamir Khan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES