Latest News

ഉദ്ദിഷ്ട കാര്യലബ്ധിക്കായി സുബ്രഹ്മണ്യസ്വാമി ഭജനവും ഒറ്റ നാരങ്ങാ വഴിപാടും

Malayalilife
ഉദ്ദിഷ്ട കാര്യലബ്ധിക്കായി സുബ്രഹ്മണ്യസ്വാമി ഭജനവും  ഒറ്റ നാരങ്ങാ വഴിപാടും

പാർവതിയുടെയുടെയും പരമശിവന്റേയും പുത്രന്മാരിൽ ഒരാളാണ് സുബ്രമണ്യ സ്വാമി. സുബ്രമണ്യ സ്വാമിക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ജ്യോതിശ്ശാസ്ത്രമനുസരിച്ച് നോക്കുമ്പോൾ ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമിയെ നാം കണക്കാക്കാറുള്ളത്.  ഭഗവാന് സന്താന ഭാഗ്യം, മംഗല്യ സിദ്ധി, പഠനമികവ് തുടങ്ങി ആഗ്രഹപൂർത്തീകരണത്തിന് സമർപ്പിക്കുന്ന പ്രധാന വഴിപാടാണ് ഒറ്റ നാരങ്ങാ വഴിപാട് എന്ന് പറയുന്നത്.

ആറ് ചൊവ്വാഴ്ച മുടങ്ങാതെ തന്നെ ഉദ്ദിഷ്ടകാര്യലബ്ധിക്കായി  സമർപ്പിക്കേണ്ട വഴിപാടാണിത്. അതുകൊണ്ട് തന്നെ  ഒരു നാരങ്ങയും ഒറ്റ നാണയവും വെളുത്ത പുഷ്പവും വാഴയിലയിൽ  എടുത്തു ഭഗവാനെ ആറ് തവണ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിന്റെ നടയിൽ സമർപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന  ചടങ്ങ്. വിഘ്‌ന നിവാരണനായ ഗണപതി ഭഗവാനും വഴിപാടാരംഭിക്കുന്ന ആദ്യത്തെ ചൊവ്വാഴ്ച  ഈ വഴിപാട് സമർപ്പിക്കണം. ഭഗവാന് നാരങ്ങാമാല ആറ് ചൊവ്വാഴ്ച സമർപ്പിച്ച ശേഷം  സമർപ്പിക്കാവുന്നതാണ്.

ചൊവ്വാ പ്രീതി  മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം  നില്‍ക്കുന്നവര്‍ക്കും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും വരുത്തേണ്ടത് അനിവാര്യമാണ്. സുബ്രഹ്മണ്യ ഭജനമാണ് അതിന് ശ്രഷ്‌ടം. ക്ഷേത്ര ദർശനം നടത്തുന്ന വേളയിൽ മന്ത്രവും ജപിക്കണം.

“ഓം വചദ്ഭുവേ നമ:” , “ഓം ശരവണ ഭവ:”
എന്നിവ ജപിക്കുന്നത് ശ്രേഷ്ഠമാണ്..

Ottanaranga vazhipadu for subramanya swami

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES