മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. മലായാള സിനിമയില്‍ ഹാസ്യ താരമായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന താരം. സോഷ്യല്‍ മീഡിയയിലെ ക്യാപ്ഷന്‍ കിംഗ് ആണ് രമേഷ് പിഷാരടി. സിനിമകളിലും കോമഡി പ്രോഗ്രാമുകളിലും സജീവമായ താരം ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളത്. ലണ്ടനിലെത്തിയ താരം ദേശീയ പുരസ്‌കാര ജേതാവായ നഞ്ചിയമ്മയോടൊപ്പം ലണ്ടന്‍ തെരുവില്‍ ചിരിച്ച് കളിച്ച് പാട്ടുപാടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
രസകരമായ നിമിഷങ്ങളുടെ വീഡിയോ വനം വകുപ്പുദ്യോഗസ്ഥനും നടനുമായ പഴനിസ്വാമിയാണ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. രമേഷ് പിഷാരടിയുടെ ലണ്ടന്‍ കുസൃതികള്‍ എന്ന വാചകത്തോടെ പങ്കുവെച്ച വീഡിയോ പിഷാരടിയും പങ്കുവെച്ചിട്ടുണ്ട്.
യുകെയിലെ മലയാളികള്‍ക്കായി സംഘടിപ്പിച്ച ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് നഞ്ചിയമ്മയും സംഘവും ലണ്ടിനിലെത്തിയത്. ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍ എന്നിവിടങ്ങളിലും സംഗീത പരിപാടി ഉണ്ടായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പഴനിസ്വാമിയോടൊപ്പമാണ് നഞ്ചിയമ്മ ലണ്ടനിലെത്തിയത്. രമേഷ് പിഷാരടിക്കൊപ്പം ഗായിക നിത്യ മാമനും സംഘത്തിലുണ്ടായിരുന്നു.
കൂടാതെ റാമിന്റെ ഷൂട്ടിനായി ലണ്ടനിലുള്ള മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും രമേശ് പിഷാരടി പങ്ക് വച്ചു. ചിത്രത്തില്‍ സംവിധായകന്‍ രഞ്ഡിത്തിനെയും കാണാനാകും. രഞ്ജിയേട്ടന്‍ ലാലേട്ടന്‍ മൂവിക്ക് സ്‌കോപ്പ് ഉണ്ടാവുമോയെന്ന ചോദ്യവും കമന്റായി എത്തിയിട്ടുണ്ട്.