Latest News

ലാലേട്ടനോടൊപ്പം പെപ്പയും അർജുൻ അശോകനും; ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും; പ്രതീക്ഷയിൽ ആരാധകർ

Malayalilife
ലാലേട്ടനോടൊപ്പം പെപ്പയും അർജുൻ അശോകനും; ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും; പ്രതീക്ഷയിൽ ആരാധകർ

ലയാളികളുടെ പ്രിയ താരമായ മോഹന്‍ ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ പുതിയ സിനിമ ഒരുക്കുന്നു എന്നതാണ് പുതിയതായി വരുന്ന വാർത്ത. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ തയ്യാറാവുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍ അശാകനും, ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന വേശത്തില്‍ എത്തുന്നത്. ഈ വാർത്തയുടെ ആവേശത്തിലാണ് ആരാധകർ എല്ലാവരും. ആദ്യമായാണ് ലാല്‍ ചിത്രത്തിന്റെ ഭാഗമായി അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും എത്തുന്നത്. ടിനു സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളില്‍ ആന്റണി വര്‍ഗീസായിരുന്നു നായക വേഷത്തില്‍ എത്തിയിരുന്നത്. 

ടിനു പാപ്പച്ചൻ ആദ്യമായാണ് ലാലേട്ടനോടൊപ്പം സിനിമ ചെയ്യുന്നത്. അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. പൊതുവെ ആക്ഷൻ സിനിമകളാണ് ടിനു പാപ്പച്ചന്റെ മേഖല. അതുകൊണ്ടാണ് മോഹനലാൽ ഒരു ആക്ഷൻ പടത്തിലേക്ക് വരുന്ന ആവേശം മലയാളികൾ കാണിക്കുന്നത്. എന്നാല്‍ മോഹന്‍ ലാല്‍ നായകനാവുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പാള്‍ പുറത്ത വരുന്നത്. യുവ സംവിധായകനായ ടിനു പാപ്പച്ചനും മോഹന്‍ ലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ ലാല്‍ ആദ്യം അഭിനയിക്കുക. രാജസ്ഥാന്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എമ്പുരാന് മുമ്പ് ടിനുവിന്റെ സിനിമയില്‍ മോഹന്‍ ലാല്‍ അഭിനയിക്കാനാണ് സാധ്യത എന്നാണ് പറയപ്പെടുന്നത്.  

ദിലീപ് ടിനു പാപ്പച്ചന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്ന വിശേഷങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇക്കാര്യത്തില്‍ ദിലീപ് വ്യക്തത വരുത്തിയിരുന്നു. 'ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിനിമയുടെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് ദിലീപ് പറഞ്ഞത്. തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ദിലീപിന്റെ പ്രതികരണം. അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിര്‍മ്മിക്കുന്നത്.അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബാന്ദ്രയുടെ ചിത്രീകരണത്തിലാണ് ദിലീപ് ഇപ്പോഴുളളത്.

Mohanlal next Tinu pappachan movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES